Latest NewsNewsIndia

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സംസ്‌കാരം മാറിയിരിക്കുകയാണ്; ജെ.പി.നദ്ദ

ന്യൂഡല്‍ഹി : നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്തെ രാഷ്ട്രീയ സംസ്‌കാരം മാറിയിട്ടുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. 2014ന് മുന്‍പ് രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ പ്രസംഗത്തിലുടനീളം വിദ്വേഷ പരാമര്‍ശങ്ങള്‍, ജാതി പരാമര്‍ശങ്ങള്‍, സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് ശേഷം ആ രീതിക്ക് മാറ്റം വന്നും. ഇന്ന് ജനങ്ങള്‍ക്ക് മുന്നില്‍ ഓരോ നേതാവിനും അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കാണിക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്.’ നദ്ദ പറഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പരിപാടിയിലായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ‘ 22 കോടി ജനങ്ങളുടെ വീടുകളില്‍ ശൗചാലയം നിര്‍മ്മിച്ചു കൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ സ്ത്രീകളുടെ ആത്മാഭിമാനം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 2019ല്‍ നിങ്ങള്‍ ബിജെപിയിലേയും ജെഡിയുവിലേയും ജനങ്ങളെ ലോക്‌സഭയിലേക്ക് അയച്ചു. നിങ്ങള്‍ അയച്ച അതേ എംപിമാര്‍ പാര്‍ലമെന്റില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കാന്‍ പ്രവര്‍ത്തിച്ചു’വെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 28, നവംബര്‍ 3,7 തിയതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button