ഇസ്ലാമാബാദ് : പാകിസ്താനിലെ ബലൂചിസ്ഥാനിൽ സൈനികർക്ക് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളിൽ 20 സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ഓർമാര കോസ്റ്റൽ ഹൈവേയിലും വസീറിസ്ഥാനിലും ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടന്ന രണ്ടു വ്യത്യസ്ത ആക്രമണങ്ങളിലാണ് പാക് സൈനികർ കൊല്ലപ്പെട്ടത്.
ഉന്നത ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം ഉണ്ടായത്. ഐഇഡികൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ ദി ബലോച്ച് രാജി അജോയി സാങ്കർ എന്ന നിരോധിത സംഘടന ആണെന്നാണ് വിവരം. വസീറിസ്ഥാനിൽ നടന്ന ബോംബാക്രമണത്തിൽ ക്യാപ്റ്റൻ ഉൾപ്പടെ ഉദ് ആറ് സൈനികർ കൊല്ലപ്പെട്ടു.
വടക്കൻ വസീരിസ്താനിലെ റസ്മക് പ്രദേശത്തായിരുന്നു സംഭവം. ബലൂചിസ്ഥാനിലെ ആക്രമണത്തിൽ 14 പാക് സൈനികരും കൊല്ലപ്പെട്ടു.അക്രമികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments