മലയാളത്തിലെ പ്രതിഭാധനനായ സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കൊത്ത്. ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സിൻ്റെ ബാനറിൽ രഞ്ജിത്തും പി.എം.ശശിധരനും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു.
അയ്യപ്പനും കോശിയും, നായാട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ഗോൾഡ് കൊയിൻ മോഷൻ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിതു. കൃത്രിമത്തിൻ്റെ അതിഭാവുകത്വമൊന്നുമില്ലാത്ത .പച്ചയായ മനുഷ്യർ ജീവിക്കുന്ന ഉത്തര മലബാറിലെ ഒരു ഗ്രാമത്തിലും മറ്റിടങ്ങളിലുമായി സംഭവിക്കുന്ന ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം.
ആത്യന്തികമായി സൗഹൃദത്തിൻ്റെ ആഴങ്ങളിലും ഉപരിതലങ്ങളിലുമാണ് ഈ ചിത്രത്തിൻ്റെ കഥ നടക്കുന്നതു,മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ ആസിഫ് അലിയും, അപ് കമിംഗ് ആർട്ടിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന റോഷൻ മാത്യുവുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്. നിഖിലാ വിമൽ അവതരിപ്പിക്കുന്ന ഹസീന എന്ന കഥാപാത്രം-, കഥയുടെ വലിയ വഴിത്തിരിവാകുന്നു. രഞ്ജിത്തും ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സൗഹൃദം, പ്രണയം, നർമ്മം, പക. തുടങ്ങിയ മനുഷ്യസഹജമായ മുഴുവൻ സാഹചര്യങ്ങളിലൂടെയും, കടന്നു പോകുമ്പോഴും “കൊത്തി’ൻ്റെ ഇതിവൃത്തം ചില ഘടകങ്ങൾ കൊണ്ട് വേറിട്ടു നിൽക്കുന്നു. വലിയ സംഘർഷാവസ്ഥകൾക്കിടയിൽ നിന്നും കണ്ടെത്തുന്ന നർമ്മമാണ് ഈ സിനിമയുടെ അടിസ്ഥാനം. മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാരിൻ്റെ അഞ്ചു പുരസ്ക്കാരങ്ങൾ ലഭിച്ച eഹമന്ത് കുമാറാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിമ്പിരിക്കുന്നതു. സുരേഷ് കൃഷ്ണ, സുദേവ് നായർ, വിജിലേഷ്, ശ്രീലഷ്മി, ശിവൻ സോപാനം അതുൽ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ഹരി നാരായണൻ, മനുമഞ്ജിത്ത്, എന്നിവരുടെ ഗാനങ്ങൾക്ക് കൈലാസ് മേനോൻ ഈണം പകരുന്നു. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കലാസംവിധാനം.പ്രശാന്ത് മാധവ്. മേക്കപ്പ്.ഷാജിച്ചൽപ്പള്ളി, കോസ്റ്റ്യും – ഡിസൈൻ.സമീരാസനീഷ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഗിരീഷ് മാരാർ പ്രൊഡക്ഷൻ കൺട്രോളർ.-സുധർമ്മൻ വള്ളിക്കുന്ന്. പ്രൊജക്റ്റ് ഡിസൈനർ. – ബാദ്ഷ എക്സിക്കുട്ടിവ് പ്രൊഡ്യൂസർ .- അഗ്നിവേശ് രഞ്ജിത്ത്. കോഴിക്കോട്ടും കണ്ണൂരിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.വാഴൂർ ജോസ്.
Post Your Comments