മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ വന്‍ തിരിച്ചടി. വ്യാപാരം അവസാനിക്കാറായപ്പോള്‍ സൂചിക രണ്ട് ശതമാനം താഴ്ന്നു. സെന്‍സെക്സ് 1097.98 പോയിന്റ് ഇടിഞ്ഞ് (2.69%) 39,696.76ലെത്തി. നിഫ്റ്റി 304.75 പോയിന്റ്് (2.55%) ഇടിഞ്ഞ് 11,666.30ലെത്തി.
നിഫ്റ്റിയില്‍ പ്രമുഖ ഓഹരികളായ എച്ച്സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ബജാജ് ഫൈനാന്‍സ്, ഇന്‍ഫോസിസ് തുടങ്ങിയവ 2.60% മുതല്‍ 3.76% വരെ താഴ്ന്നു. അതേസമയം, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോകോര്‍പ്, ഹിന്‍ഡാല്‍കോ, ജെ.എസ്.ഡബ്ല്യൂ സ്റ്റീല്‍ എന്നിവ 1.15-2.52 ശതമാനത്തോളം ഉയര്‍ന്നു.
സെന്‍സെക്സില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫസി ബാങ്ക്, ടിസിഎസ്, ഇന്‍ഫോസിസ് എന്നിവ 400ല്‍ ഏറെ പോയിന്റ് താഴ്ന്നൂ.. 1,185 രൂപയുണ്ടായിരുന്ന ഇന്‍ഫോസിസ് ഓഹരി 3.69% നഷ്ടത്തില്‍ 1,094.20 രൂപയിലാണ് വ്യാപാരം നടന്നത്.
കൊവിഡ് വ്യാപനം രണ്ടാം ഘട്ടം രൂക്ഷമായതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്. ഇതോടെ യൂറോപ്യന്‍ വിപണികള്‍ കനത്ത തിരിച്ചടി നേരിടുകയാണ്. യു.കെയുടെ എഫ്ടിഎസ്ഇ 100 ബെഞ്ച്മാര്‍ക്ക് (2.07%) നഷ്ടം നേരിട്ടു.
Post Your Comments