Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

റേഡിയോ പ്രക്ഷേപകൻ രവീന്ദ്രൻ ചെന്നിലോട് അന്തരിച്ചു

തിരുവനന്തപുര: പ്രമുഖ റേഡിയോ പ്രക്ഷേപകനും കവിയും ഗാനരചയിതാവും ഓർക്കിഡ് വിദഗ്ദ്ധനുമായ രവീന്ദൻ ചെന്നിലോട് (68) അന്തരിച്ചു. സംസ്ക്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ. കഴിഞ്ഞ കുറച്ചു നാളുകളായി കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.

Read also: സ്വർണ്ണക്കടത്ത്: സന്ദീപ് നായരുടെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

33 വർഷമായി ആകാശവാണി തിരുവനന്തപുരം നിലയത്തിൽ പ്രക്ഷേപകനായിരുന്നു. 2012 ൽ പ്രോഗ്രാം എക്‌സിക്യൂട്ടിവായി വിരമിച്ചു.

ശബ്ദത്തിലൂടെ വിസമയം തീർക്കുന്നതിൽ അനിതരസാധാരണമായ കൃത്യതയും സൂക്ഷ്മതയുമുള്ള പ്രക്ഷേപകനായിരുന്നു. കേരളത്തിലെ ക്യാംപസുകളിൽ ലഹരിയായി പടർന്നുനിന്ന യുവവാണി എന്ന പരിപാടിയുടെ സംഘാടകനായിരുന്നു ഏറെ നാൾ. പ്രക്ഷേപണ രംഗത്തെ മികവിന് ആറു തവണ പുരസ്ക്കാരം ലഭിച്ചു. കവിയും ഗാനരചയിതാവുമാണ്. പണ്ടേ തുറന്നിട്ട ജാലകം ആണ് മുഖ്യ കവിതാ സമാഹാരം.

shortlink

Post Your Comments


Back to top button