Latest NewsNewsIndia

ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപ, പ്ലസ് ടു പാസ്സായവര്‍ക്ക് 25000 ; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

പട്‌ന: പ്ലസ് ടു കഴിഞ്ഞ ഓരോ യുവതികള്‍ക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപയും വെച്ച് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി വമ്പൻ ക്യാമ്പയിനുകളാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഒപ്പം അധികാരത്തില്‍ എത്തിയാല്‍ നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് വമ്പന്‍ പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തുന്നുണ്ട്.

Read Also : കനത്ത മഴ : സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നേരത്തെ എഞ്ചിനീയറിംഗ് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ബീഹാറില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പോകുമായിരുന്നു, എന്നാല്‍ ഇപ്പോള്‍ ബീഹാറില്‍ മികച്ച എഞ്ചിനീയറിംഗ് കോളേജുകളുണ്ടെന്നും നിരവധി കോളേജുകള്‍ ഇത്തരത്തില്‍ സ്ഥാപിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതികവിദ്യയിലൂന്നിയുള്ള വിദ്യാഭ്യാസത്തെയാണ് ഇനി പ്രോത്സാഹിപ്പിക്കാന്‍ പോകുന്നത്. അതുവഴി ആളുകള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനും കഴിയുംസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഐ.ഐ.ടികളും ഐ.ടി.ഐകളും പോളിടെക്‌നികളും സ്ഥാപിക്കാനായത് വലിയ നേട്ടമായി കരുതുന്നു.

‘ചില രാഷ്ട്രീയക്കാര്‍ അവരുടെ കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നു, അവരുടെ ഭാര്യയ്ക്ക് വേണ്ടി മകന് വേണ്ടി മകള്‍ക്ക് വേണ്ടി ബന്ധുക്കള്‍ക്ക് വേണ്ടി എല്ലാം. എന്നെ സംബന്ധിച്ചിടത്തോളം എന്റെ കുടുംബം ബീഹാറാണ്’, നിതീഷ് കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button