Latest NewsNewsEntertainment

കനി കുസൃതി; അവൾ വിളമ്പുന്നത് ഇവിടെ പലർക്കും ദഹിക്കാത്ത ബിരിയാണി തന്നെ……സംവിധായകൻ എംഎ നിഷാദ്

കനി കുസ‍ൃതിയുടെ ബിരിയാണി, അവൾ വിളമ്പുന്നത് ഇവിടെ പലർക്കും ദഹിക്കാത്ത ബിരിയാണി തന്നെയെന്ന് അടിവരയിട്ട് പറഞ്ഞ് പ്രശസ്ത സംവിധായകൻ എംഎ നിഷാദ്.

അമ്പതാം സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്ത നടി കനി കുസൃതിയുടെ പുരസ്‌കാര നേട്ടത്തിനും നിലപാടിനും അഭിനന്ദനമറയിച്ച് സംവിധായകന്‍ എംഎ നിഷാദ് രം​ഗത്ത്

കുറിപ്പ് വായിക്കാം…..

..

 

അഭിമാനം…അഭിനന്ദനങ്ങൾ !!!

ഈ രണ്ട് ചിത്രങ്ങളും,ഇവിടെ അടയാളപ്പെടുത്തേണ്ടത്,തന്നെയാണ്…
സംസ്ഥാന ചലച്ചിത്ര അവാർഡിന്,മികച്ച നടിയായി എന്റ്റെ സുഹൃത്ത് കനി കുസൃതി അർഹയായത് ഒരുപാട് സന്തോഷം തോന്നി.

പക്ഷെ അഭിമാനം തോന്നിയത്,പുരസ്ക്കാര ലബ്ദിക്ക് ശേഷമുളള കനിയുടെ പ്രസ്താവനയും,നിലപാടുമാണ്… കനി അവാർഡ് സമർപ്പിച്ചിരിക്കുന്നത്,മലയാളത്തിലെ ആദ്യനായിക ശ്രീമതി പി.കെ റോസിക്കാണ്..
ആട്ടിപായിക്കപ്പെട്ട ആദ്യ നായികക്ക്….

അതൊരു സന്ദേശമാണ്…ഉറച്ച ശബ്ദമാണ്.. നിലപാടിന്റ്റെ ഉറച്ച ശബ്ദം…
സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി എന്ന ചിത്രം,നമ്മേ ഇരുത്തി ചിന്തിപ്പിക്കുന്നു… ദുഷിച്ച ചിന്തകളാൽ ഛായമിട്ട സമൂഹത്തിന്റ്റെ കപട മുഖത്ത് നോക്കി കാർക്കിച്ച് തുപ്പുന്ന ഖദീജ എന്ന കഥാപാത്രം…അവൾ വിളമ്പുന്നത്,ഇവിടെ പലർക്കും ദഹിക്കാത്ത ബിരിയാണി തന്നെയാണ്…ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയിൽ,ഞാൻ കനി എന്ന നടിയേ അല്ല കണ്ടത്…പകരം ഖദീജ എന്ന നിരാലംബയായ സ്ത്രീയേയാണ്…
അത് കൊണ്ട് തന്നെ,കനി കുസൃതിയേ കുറിച്ച് അഭിമാനം തോന്നുന്നു…അഭിനയത്തിനും…നിലപാടിനും.
അഭിനന്ദനങ്ങൾ അശോകൻ ചേട്ടാ…

മികച്ച വസ്ത്രാലങ്കാകാരൻ,അശോകൻ ആലപ്പുഴ എന്ന..വാർത്ത അറിഞ്ഞപ്പോൾ,ഒരുപാട് സന്തോഷം തോന്നി..എന്റ്റെ സിനിമകളിലെ നിറ സാന്നിധ്യമാണ് അശോകൻ ചേട്ടൻ…കോസ്റ്റ്യൂമർ സുനിൽ റഹ്മാനോടൊപ്പം,എന്റ്റെ മിക്ക സിനിമകളിലും അശോകൻ ചേട്ടനുണ്ടാകും…

ഒരുപാട് ജീവിതാനുഭവങ്ങളുളള വ്യക്തി…ആലപ്പുഴക്കാരനായത് കൊണ്ട് തന്നെ ആലപ്പുഴയുടെ കഥകൾ എത്ര പറഞ്ഞാലും,അദ്ദേഹത്തിന് മതിവരില്ല..
ഷൂട്ടിംഗ് സെറ്റിൽ എല്ലാവരോടും,സ്നേഹത്തോടെ മാത്രം പെരുമാറുന്ന കലാകാരൻ… ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിക്കാൻ ശ്രദ്ധിക്കുന്നതിൽ ഒരു വിട്ടു വീഴ്ച്ചയുമില്ല എന്നുളളതാണ്,അദ്ദേഹത്തിനെ മറ്റുളളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്..
ഈ അവാൻഡ് വാർത്ത അശോകൻ ചേട്ടനറിയുന്നത്,മറ്റൊരു ജോലിയിൽ വ്യാപൃതനായിരിക്കുമ്പോളാണ്…കോവിഡ് കാരണം,പ്രതിസന്ധിയിലായ,ഒരുപാട് കലാകാരന്മാരിൽ ഒരാളാണെങ്കിലും,വെറുതേയിരിക്കാൻ ഈ മനുഷ്യന് കഴിയില്ല..പെയിൻറ്റിംഗ് ജോലിയിൽ മുഴുകിയിരിക്കുമ്പോളാണ്,അവാർഡ് വാർത്ത അദ്ദേഹം അറിയുന്നത്…മനോജ് കാനയുടെ കെഞ്ചിറ,എന്ന ചിത്രത്തിലെ വസ്ത്രങ്ങൾ രൂപകൽപന നടത്തിയ അശോകൻ ചേട്ടന് ഈ അവാർഢ് അർഹതക്കുളള അംഗീകാരം തന്നെ…

ഇന്നലെ ഞാനദ്ദേഹത്തെ വിളിച്ചഭനന്ദിക്കുമ്പോൾ,വളരെ വികാരാധീനനായിരുന്നു…വാക്കുകൾ,മുറിയുമ്പോളും,അംഗീകരിക്കപ്പെട്ടതിന്റ്റ,നിശബ്ദമായ ആനന്ദവും,ഞാനറിഞ്ഞു…

കലാകാരൻ,സന്തോഷിക്കുന്നത്,അംഗീകരിക്കപ്പെടുമ്പോളാണ്…പണത്തിന്റ്റേയും,ഗ്ളാമറിന്റ്റേയും,പളപളപ്പിനേക്കാളും,എത്രയോ വലിയ സന്തോഷം…
സുരാജ് വെഞ്ഞാറമ്മൂട് ഉൾപ്പടെയുളള എല്ലാ പുരസ്ക്കാര ജേതാക്കൾക്കും,ഹൃദയത്തിൽ തൊട്ട് അഭിനന്ദനങ്ങൾ !!!

shortlink

Related Articles

Post Your Comments

Related Articles


Back to top button