കോവിഡിനെക്കുറിച്ച് കൂടുതൽ അറിയുവാനുള്ള പഠനങ്ങളും പരീക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരികയാണ്.ഡാനിഷ് ശാസ്ത്രജ്ഞര്‍ ഏകദേശം 4,73,000 കോവിഡ് രോഗികളുടെ വിവരങ്ങള്‍ വച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത് ഓ ഗ്രൂപ്പ് രക്തമുള്ളവരില്‍ കൊറോണയുടെ ആഘാതം വളരെ കുറവായിരിക്കും എന്നാണ്. അതുപോലെ, അവയവങ്ങള്‍ക്ക് ഭംഗം സംഭവിക്കുക, മരണം സംഭവിക്കുക തുടങ്ങിയ സങ്കീര്‍ണ്ണതകളും ഇവരില്‍ കുറവായിരിക്കും.
Read Also : കോവിഡ് പ്രതിസന്ധികൾക്കിടയിൽ സംസ്ഥാനത്ത് മരുന്നുകളുടെ വില കുതിക്കുന്നു
കോവിഡ് രോഗികളുടെ രക്ത സാമ്ബിളുകള്‍ പരിശോധിച്ചതില്‍ ഓ ഗ്രൂപ്പില്‍ പെട്ടവര്‍ വളരെ കുറവാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എ, ബി, എബി ഗ്രൂപ്പുകളില്‍ പെട്ടവര്‍ കൂടുതലായിരുന്നു. ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളില്‍ 45 ശതമാനത്തോളംവരുന്ന എ, എബി ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത വളരെയധികമാണെന്നും മറ്റൊരു പഠനത്തില്‍ കണ്ടെത്തി. അതുപോലെ, ഓ, ബി ഗ്രൂപ്പുകളില്‍ പെട്ടവരേക്കാള്‍, വെന്റിലേഷന്‍, ഇന്റന്‍സീവ് കെയര്‍ എന്നിവ ഇവര്‍ക്കായിരിക്കും കൂടുതല്‍ ആവശ്യമായി വരിക എന്നും തെളിഞ്ഞു.
രക്ത ഗ്രൂപ്പും കോവിഡ് ബാധയുമായുള്ള ബന്ധം കണ്ടെത്താനുള്ള ശ്രമത്തില്‍ ഇതൊരു നാഴികക്കല്ലാണ്. ഇതില്‍ ആദ്യ പഠനം നടന്ന ഒഡെന്‍സി യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ഓ ഗ്രൂപ്പുള്ള 1,96,252 രോഗികളുടെയും എ, ബി, എബി ഗ്രൂപ്പുകളുള്ള 2,77,402 രോഗികളുടെയുംവിവരങ്ങളാണ് പഠനവിഷയമാക്കിയത്. ഇതില്‍, കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരില്‍ 38 ശതമാനമായിരുന്നു ഓ ഗ്രൂപ്പില്‍ പെട്ടവര്‍. അതേസമയം മറ്റ് ഗ്രൂപ്പുകളില്‍ പെട്ടവര്‍ 62 ശതമാനവും. ഇതില്‍ ഭൂരിഭാഗവും എ ഗ്രൂപ്പില്‍ പെട്ടവരായിരുന്നു, ഏറ്റവും കുറവ് ബി ഗ്രൂപ്പില്‍ പെട്ടവരും.
രോഗവ്യാപന നിരക്ക് കണക്കാക്കിയപ്പോള്‍ ഓ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് 1.4 ശതമാനം ആയിരുന്നെങ്കില്‍ മറ്റു ഗ്രൂപ്പുകാര്‍ക്ക് അത് 1.6 ശതമാനമായിരുന്നു. ഇതില്‍ നിന്നുമാണ് ഓ ഗ്രൂപ്പ് രക്തമുള്ളവര്‍ കോവിഡിന് കീഴടങ്ങാന്‍ സാധ്യത കുറവാണ് എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. ഗുരുതരമായ ലക്ഷണങ്ങള്‍ കാണിച്ച 95 രോഗികളില്‍ വാന്‍കൂവറിലെ ഒരു ആശുപത്രിയില്‍ നടത്തിയ പഠനത്തില്‍ എ, എബി എന്നീ ഗ്രൂപ്പുകളില്‍ പെട്ടവര്‍ക്കാണ് അപകട സാധ്യത കൂടുതലെന്ന് കണ്ടെത്തിയിരുന്നു. ഓ, ബി ഗ്രൂപ്പുകാര്‍ക്ക് അപകട സാധ്യത തുലോം കുറവാണ്.
ഇതില്‍, ഓ, ബി ഗ്രൂപ്പുള്ളവരില്‍ 61 ശതമാനം പേര്‍ക്ക് മെക്കാനിക്കല്‍ വെന്റിലേഷന്‍ ആവശ്യമായി വന്നപ്പോള്‍ എ, എബി ഗ്രൂപ്പുകാരില്‍ 84 ശതമാനത്തിനാണ് ഇത് ആവശ്യമായി വന്നത്. മത്രമല്ല, എ , എബി ഗ്രൂപ്പുകളില്‍ പെട്ടവര്‍ക്ക്, കോവിഡ് ബാധമൂലം അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറില്‍ ആകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുപോലെ ഈ ഗ്രൂപ്പുകളില്‍ പെട്ടവരുടെ ചികിത്സാ കാലാവധിയും താരതമ്യേന കൂടുതലായിരുന്നു.
Post Your Comments