മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതനങ്ങ. വയലറ്റ്, പച്ച, വെള്ള നിറത്തില്‍ കാണുന്ന വഴുതനങ്ങ മിക്ക ആളുകള്‍ക്കും ഏറെ ഇഷ്ടമല്ല. എന്നാല്‍ പച്ചക്കറികളിലെ രാജാവായ വഴുതനങ്ങയുടെ ഗുണങ്ങളെക്കുറിച്ച് മിക്ക ആളുകള്‍ക്കും ധാരണയില്ലെന്നതാണ് വാസ്തവം. എല്ലാക്കാലത്തും വിളവ് നല്‍കുന്ന പച്ചക്കറിയായിട്ട് പോലും വഴുതനങ്ങയ്ക്ക് ഭക്ഷണ മേശയില്‍ നല്ല പ്രതികരണം ലഭിക്കാറില്ല.
വിറ്റാമിനുകളും, പോഷകങ്ങളും ധാതുക്കളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വഴുതനങ്ങ. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി സിക്സ്, തയാമിന്‍, നിയാസിന്‍, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍, ഫൈബര്‍, ഫോളിക് ആസിഡ്, പൊട്ടാസ്യം, മാംഗനീസ് എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുള്ള പച്ചക്കറി കൂടിയാണ് വഴുതനങ്ങ.
സ്ഥിരമായി വഴുതനങ്ങ കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും, രക്ത സമ്മര്‍ദ്ദത്തിന്‍റെ തോത് സാധാരണ അവസ്ഥയില്‍ നിലനിര്‍ത്താനും സഹായിക്കുന്നു. ഈയൊരവസ്ഥ ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നു. വഴുതനങ്ങയില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ഇത് അണുബാധയെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. മികച്ച ഓര്‍മ്മ ശേഷി നിലനിര്‍ത്താനും ശരീരത്തിലെ അധിക ഇരുമ്പ് നീക്കം ചെയ്യാനും വഴുതനങ്ങ കഴിക്കുന്നത് നല്ലതാണ്. വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങൾ എല്ലുകൾക്ക് ശക്തി നൽകുന്നതിന് സഹായിക്കും
പുകവലി ഉപേക്ഷിക്കുന്നതിന് നിക്കോട്ടിന് പകരമായുള്ള പ്രകൃതി ദത്തമായ മാര്‍ഗങ്ങള്‍ തേടുകയാണെങ്കില്‍ വഴുതനങ്ങ ഏറ്റവും ഉത്തമമാണ്. കാരണം, വഴുതനങ്ങയിലെ നിക്കോട്ടിന്റെ സാന്നിധ്യമാണ് ഇതിന് സഹായിക്കുന്നത്. വൃക്കയിലെ കല്ലുകള്‍, ആസ്ത്മ, ദന്തസംബന്ധമായ പ്രശ്നങ്ങള്‍, ധമനികള്‍ ചുരുങ്ങുന്ന അവസ്ഥ എന്നിവയ്ക്കും പരിഹാരമാണ് വഴുതനങ്ങ.
ദഹനത്തെ സഹായിക്കുന്ന ഫൈബര്‍ ഘടകങ്ങള്‍ വന്‍തോതില്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. വഴുതനങ്ങയില്‍ അടങ്ങിയിട്ടുള്ള നിരോക്സീകാരികളായ ഘടകങ്ങള്‍ അര്‍ബുദ സാധ്യത വന്‍ തോതില്‍ കുറയ്ക്കുന്നുണ്ട്. വഴുതനങ്ങ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതിൽ നാരുകൾ ധാരാളം ഉണ്ട്. ഭക്ഷണം കഴിക്കുമ്പോൾ പെട്ടന്ന് തന്നെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാന്‍ ഈ ഫൈബറിന് സാധിക്കും.
പ്രായം കൂടുമ്പോളും തിളങ്ങുന്ന ചര്‍മം ആഗ്രഹിക്കാത്ത ആളുകള്‍ കുറവാണ്. പ്രായത്തനനുസരിച്ച് ഫ്രീറാഡിക്കലുകൾക്ക് നാശം സംഭവിക്കുന്നത് മൂലമാണ് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത്. എന്നാൽ വഴുതനങ്ങയിലടങ്ങിയ ആന്റിഓക്സിഡന്റുകളും ജീവകങ്ങളും ഇതു സംഭവിക്കാതെ തടയുന്നു. വെള്ളം ധാരാളം അടങ്ങിയിട്ടുള്ള വഴുതനങ്ങ ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും, മുടിയിലെ ജലാംശം നിലനിര്‍ത്തുന്നതിനും അതോടൊപ്പം വരണ്ട ചര്‍മ്മവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കും.
Post Your Comments