COVID 19Latest NewsNewsIndia

രാജ്യത്ത് സ്കൂളുകളും സിനിമാ തിയേറ്ററുകളും നാളെ മുതൽ തുറക്കും ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്

ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകൾ, സിനിമാ തിയേറ്ററുകൾ, വിനോദ പാർക്കുകൾ തുടങ്ങിയവയ്ക്കാണ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്. കണ്ടെയ്ൻമെന്‍റ് സോണിന് പുറത്തുള്ളവയ്ക്കാണ് പ്രവർത്തനാനുമതി. എന്നാൽ സ്കൂളുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരുകളാണ് അന്തിമ തീരുമാനം എടുക്കുക. തീയേറ്ററുകളും പാർക്കുകളും തുറന്ന് പ്രവർത്തിക്കുന്നതിന് കേന്ദ്രം മാർഗ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുമുണ്ട്. ഒക്ടോബർ ഒന്നുമുതലാണ് രാജ്യത്ത് അൺലോക്ക് അഞ്ച് നിലവിൽ വന്നത്. ഇതിന്‍റെ ഭാഗമായുള്ള മാർഗനിർദേശങ്ങൾ ആഭ്യന്തരമന്ത്രാലയം സെപ്റ്റംബർ 30ന് തന്നെ പുറത്ത് വിട്ടിരുന്നു.

Read Also : മുലായം സിംഗ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു 

ഒക്‌ടോബർ 15 മുതൽ സ്‌കൂളുകളും കോളേജുകളും തുറക്കാമെങ്കിലും അന്തിമ തീരുമാനം സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് എടുക്കേണ്ടതാണെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഘട്ടം ഘട്ടമായിട്ട് സ്കൂളുകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. കേരളം, ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇപ്പോൾ സ്കൂൾ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ സ്കൂൾ തുറക്കാനും തീരുമാനിച്ച് കഴിഞ്ഞു. പഞ്ചാബിൽ നാളെ മുതൽ സ്കൂളുകൾ തുറക്കുമ്പോൾ, യുപിയിൽ ഒക്ടോബർ 19നാണ് സ്കൂൾ തുറക്കുന്നത്.

Read Also : അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകിയ മാർഗരേഖ പ്രകാരം വീട്ടിൽ ഇരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് അതിനുള്ള സാഹചര്യങ്ങൾ ഒരുക്കി നൽകേണ്ടതുണ്ട്. സ്‌കൂളുകളിൽ വരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ മാതാപിതാക്കളുടെ സമ്മതപത്രം ഹാജരാക്കണം. കണ്ടെയ്‌ൻമെന്‍റ് സോണുകളിലുള്ള വിദ്യാർഥികൾ സ്‌കൂളുകളിൽ വരേണ്ടതില്ല. തിരക്കൊഴിവാക്കാൻ ക്ലാസിലെ ഇരിപ്പിടങ്ങൾ ക്രമീകരിക്കണം, വിദ്യാർഥികളും അധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. സ്‌കൂളുകളിൽ പൊതുച്ചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുതെന്നും നിർദേശത്തിലുണ്ട്.

Read Also : കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു 

50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ച് കൊണ്ടായിരിക്കും സിനിമാ ഹാളുകളുടെയും മൾട്ടിപ്ലക്സുകളുടെയും പ്രവർത്തനം. സീറ്റുകൾക്കിടയിൽ സാമൂഹികാകലം പാലിക്കുന്ന രീതിയിലായിരിക്കണം ക്രമീകരണം നടത്തേണ്ടത്. ഡിജിറ്റൽ പേയ്മെന്‍റ് രീതിയിലായിരിക്കും ഇവിടങ്ങളിൽ പണമിടപാടുകൾ. മാസ്‌കുകള്‍ ധരിക്കുക , തെര്‍മല്‍ സ്കാനിംഗ് നിര്‍ബന്ധമാക്കുക , രേഖലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രം തിയേറ്ററിനകത്തേക്ക് പ്രവേശിപ്പിക്കുക. രണ്ടു സിനിമ പ്രദര്‍ശനങ്ങള്‍ തമ്മില്‍ കൃത്യമായ ഇടവേള ഉണ്ടായിരിക്കണം തുടങ്ങിയ മാർഗ നിർദേശങ്ങളാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button