Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസ് പുതിയ ദിശയിലേയ്ക്ക്… കേസില്‍ ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന് പങ്കുണ്ടെന്ന് സംശയം… എന്‍ഐഎ അന്വേഷണത്തിന്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പുതിയ ദിശയിലേയ്ക്ക്… കേസില്‍ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിന് പങ്കുണ്ടെന്ന് സംശയം… എന്‍ഐഎ അന്വേഷണത്തിന് . സ്വര്‍ണക്കടത്ത് കേസില്‍ ദാവൂദിന്റെ സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി. പ്രതികളായ റമീസിനും ഷറഫുദ്ദീനും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കണം. ഇരുവരും ടാന്‍സാനിയയില്‍ പോയി അവിടെ നിന്ന് സ്വര്‍ണം യുഎഇയിലേക്ക് കടത്തി. അതിന് ശേഷമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി.

read also : ഹത്രാസില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അറസ്റ്റിലായവരെ എന്ത് വില കൊടുത്തും പുറത്തിറക്കുമെന്ന് എസ്ഡിപിഐ ഭീഷണി : മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ അറസ്റ്റിലായവരെ ചോദ്യം ചെയ്യാന്‍ തയ്യാറെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്

റമീസും ഷറഫുദ്ദീനും ടാന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തില്‍ ഫിറോസ് ഒയാസിസ് എന്ന ദക്ഷിണേന്ത്യക്കാരനുണ്ട് . ഇയാള്‍ ടാന്‍സാനിയ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതികള്‍ ഒന്നിച്ചു ചേര്‍ന്നത് ഒരാളുടെ നിര്‍ദ്ദേശപ്രകാരമാണെന്നും എന്‍ഐഎ കോടതിയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button