COVID 19Latest NewsNewsIndia

മുലായം സിംഗ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു

ലക്‌നൗ : സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന മുലായം സിംഗ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. മുലായം സിംഗ് യാദവിന് കൊറോണ സ്ഥിരീകരിച്ച വിവരം പാർട്ടി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

Read Also : അല്‍ഫോന്‍സ് കണ്ണന്താനത്തിന് കോവിഡ് സ്ഥിരീകരിച്ചു 

അദ്ദേഹത്തിന് ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ അദ്ദേഹം വീട്ടിൽ തന്നെയാണ് ഡോക്ടർമാരുടെ പരിചരണത്തിൽ കഴിയുന്നത്. ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനാണ് ഡോക്ടർമാരുടെ തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button