KeralaLatest NewsNews

രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനം; മാണിയുടെ ആത്മാവ് ജോസിനോട് പൊറുക്കില്ല : എംഎം ഹസൻ

തിരുവനന്തപുരം: കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എം ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം ഇടതുപക്ഷത്തിനൊപ്പം ചേർന്നതിനെ രൂക്ഷമായി വിമർശിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ. കെ എം മാണിയുടെ ആത്മാവ് ജോസ് കെ മാണിയോട് പൊറുക്കില്ലെന്ന് എംഎം ഹസൻ തുറന്നടിച്ചു.

Read also: സ്വർണ്ണക്കടത്ത് : ശിവശങ്കർ ഹൈക്കോടതിയിൽ മുന്‍കൂർ ജാമ്യഹർജി നൽകി

ജോസ് കെ മാണിയുടേത് രാഷ്ട്രീയ സദാചാരമില്ലാത്ത തീരുമാനമാണെന്നും ജോസ് കെ മാണിയുടെ ആഗ്രഹങ്ങൾ നടക്കില്ല എന്ന് തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മനസിലാകുമെന്നും ഹസൻ വിമർശിച്ചു.

ആത്മഹത്യപരമായ തീരുമാനം എന്ന് ജോസ് കെ മാണിക്ക് വൈകാതെ മനസിലാകുമെന്നും യുഡിഎഫിൽ നിന്ന് ജോസ് കെ മാണി പുറത്ത് പോയത് മുൻകൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും എംഎം ഹസൻ പറഞ്ഞു.കെ എം മാണി ജീവിച്ചിരിക്കുമ്പോൾ തന്നെ ജോസ് കെ മാണി ഉൾപ്പെടെ ചിലർ ഇടതുമുന്നണിയിലേക്ക് പോകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ആ തീരുമാനമാണ് ഇപ്പോൾ നടപ്പായത് ഹസൻ കൂട്ടിച്ചേർത്തു.

കോ​ട്ട​യ​ത്ത് നേ​തൃ​യോ​ഗ​ത്തി​ന് ശേ​ഷം ജോ​സ് കെ.​മാ​ണി ഇന്ന് രാവിലെ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് നി​ർ​ണാ​യ​ക രാ​ഷ്ട്രീ​യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.

ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എല്‍.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി. എം.എല്‍.എമാര്‍ ഉള്‍പ്പെടെ മാണിക്കൊപ്പം നിന്നവരെ കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാന്‍ ഒരു ഫോര്‍മുല പോലും മുന്നോട്ട് വെച്ചില്ല.

പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോണ്‍ഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button