ന്യൂഡല്‍ഹി : നിയന്ത്രണ രേഖയ്ക്കു സമീപത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ചൈനയുടെ എതിര്‍പ്പ് തള്ളി ഇന്ത്യ . പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത പാലങ്ങളാണ് ഇപ്പോള്‍ ചൈനയുടെ ഉറക്കംകിടത്തുന്നത് . നിയന്ത്രണ രേഖയ്ക്കു സമീപത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നിലവിലെ പ്രശ്‌നങ്ങള്‍ തുടരുന്നതിനു കാരണം ഇതാണെന്നാണു ചൈനയുടെ നിലപാട്. ചൈനയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ അവര്‍ റോഡ് നിര്‍മാണവും കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും വ്യാപകമായി നിര്‍മിക്കുന്നതു ചൂണ്ടിക്കാട്ടിയാണു ചൈനയുടെ വാദഗതികളെ ഇന്ത്യ തള്ളിക്കളഞ്ഞത്.
Read Also : കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ച്,നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍
‘ആദ്യമായി, നിയന്ത്രണ രേഖയില്‍നിന്ന് ഏറെ അകലെയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത പാലങ്ങള്‍. സൈനിക ആവശ്യങ്ങള്‍ക്കുപരിയായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണിത്. രണ്ടാമതായി, നിലവില്‍ തുടര്‍ന്നു വരുന്ന ഇന്ത്യ-ചൈന സൈനിക, നയതന്ത്ര ചര്‍ച്ചകളില്‍ ഇന്ത്യയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചൈന പരാമര്‍ശിച്ചിട്ടില്ല. നിയന്ത്രണ രേഖയ്ക്കു സമീപം ചൈനീസ് സൈന്യത്തിന്റേതായുള്ള റോഡുകള്‍, പാലങ്ങള്‍, ഒപ്റ്റിക്കല്‍ ഫൈബര്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ച് എന്താണു പറയുന്നത്? ഇന്ത്യയുടെ ഭാഗത്താണു ഞങ്ങള്‍ നിര്‍മാണങ്ങള്‍ നടത്തുന്നത്. അതിന് ചൈനയുടെ അനുമതി ആവശ്യമില്ല- ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു.
തര്‍ക്കം നിലനില്‍ക്കുന്ന ഗോഗ്ര-ഹോട് സ്പ്രിങ്‌സില്‍ സുരക്ഷിതമായി വിവരങ്ങള്‍ കൈമാറുന്നതിനായി ചൈന ഒപ്റ്റിക്കല്‍ ഫൈബര്‍ ഉപയോഗിച്ചിട്ടുണ്ട്. സൈനികര്‍ക്ക് താമസിക്കാനായി സോളറില്‍ പ്രവര്‍ത്തിക്കുന്ന കണ്ടെയ്‌നറുകളും ആശുപത്രി സൗകര്യവും ചൈന നിര്‍മിച്ചിട്ടുണ്ടെന്നാണു സൈനിക കമാന്‍ഡര്‍മാര്‍ നല്‍കുന്ന വിവരം.
Post Your Comments