Latest NewsKeralaNews

തീവ്രന്യൂനമര്‍ദ്ദം അറബിക്കടലിലേയ്ക്ക്…. കേരളത്തില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ … തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെലങ്കാനയ്ക്ക് മുകളിലുള്ള തീവ്രന്യൂനമര്‍ദ്ദം നാളെ വൈകീട്ടോടെ മുംബൈ തീരം വഴി അറബിക്കടലില്‍ പ്രവേശിക്കും. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവിശാനിടയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം. കേരളത്തില്‍ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരും. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത.

Read Also : ആന്ധ്രയിലെയും തെലങ്കാനയിലെയും കനത്ത മഴയിൽ 18 മരണം; നിരവധി പേരെ കാണാതായി: പരീക്ഷകളും മറ്റും മാറ്റിവെച്ചു

ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടുണ്ട്.

ഇടുക്കിയില്‍ മഴ ശക്തമായി തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന് 2392 അടിയിലെത്തി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 127 അടിയിലുമെത്തി. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണ്. അതേസമയം, കൊല്ലം ജില്ലയില്‍ രാവിലെ മുതല്‍ ഉച്ചവരെ ജില്ലയില്‍ ഇടവിട്ട് കനത്ത മഴ ലഭിച്ചു. ഉച്ചയ്ക്കു ശേഷം മഴയ്ക്ക് ശമനമുണ്ട്. കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് ശക്തമായ മഴ ഇല്ല. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വാളയാര്‍, മലമ്പുഴ അണക്കെട്ട് ഷട്ടറുകള്‍ നേരത്തെ തന്നെ തുറന്നിട്ടുണ്ട്. ഓഗസ്റ്റ് 3 ന് തുറന്ന കാഞ്ഞിരപ്പുഴ. ഡാമിന്റെ ഷട്ടറുകള്‍ ഇനിയും അടച്ചിട്ടില്ല. മഴ കനത്താല്‍ പോത്തുണ്ടി ഡാം തുറക്കും. ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജല നിരപ്പ് 61.88 മീറ്റര്‍ ആയാല്‍ വാഴാനി ഡാം തുറക്കും. നിലവില്‍ 61.82 മീറ്റര്‍ വെള്ളം ആണ് ഉള്ളത്. വരും ദിവസങ്ങളില്‍ മഴ കൂടും എന്നതിനാല്‍ ആണ് തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button