ആലപ്പുഴ: രാജ്യത്തെ ആദ്യ സർക്കാർ വാട്ടർ ടാക്‌സിയുടെ ഉദ്ഘാടനം ഒക്ടോബർ 15 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആലപ്പുഴയിലാണ് ആദ്യ സർക്കാർ വാട്ടർ ടാക്‌സി സർവ്വീസ് നടത്തുന്നത്. ഓൺലൈനിലൂടെയാണ് ഉദ്ഘാടനം.സംസ്ഥാന ജലവകുപ്പിന്റേതാണ് വാട്ടർ ടാക്‌സി.
Read Also : വിമാന കമ്പനികളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി
പാണാവള്ളിയിലെ സ്വകാര്യ യാർഡിൽ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞ ദിവസം വാട്ടർ ടാക്‌സി നീറ്റിലിറക്കിയിരുന്നു. നാല് വാട്ടർ ടാക്‌സികളാണ് ജലാഗതാഗത വകുപ്പ് സംസ്ഥാനത്ത് നിർമ്മിക്കുന്നത്. ഒരു വാട്ടർ ടാക്‌സി നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപയാണ് ചെലവ്.
പൂർണ സുരക്ഷാ സംവിധാനത്തോടെ ഇറങ്ങുന്ന വാട്ടർ ടാക്‌സി ബോട്ടുകളിൽ 10 പേർക്ക് യാത്ര ചെയ്യാം. സ്വീഡനിൽ നിന്നും എത്തിച്ചിരിക്കുന്ന പ്രത്യേക എഞ്ചിനാണ് വാട്ടർ ടാക്‌സിയിൽ ഉള്ളത്. മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ ആണ് ടാക്‌സിയുടെ വേഗം.
യാത്രക്കാരെ കയറ്റി അതിവേഗം ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ വാട്ടർ ടാക്‌സിയ്ക്ക് കഴിയുമെന്ന് ജലാഗതാഗത വകുപ്പ് ഡയറക്ടർ വ്യക്തമാക്കി. ആലപ്പുഴ ബോട്ട് സ്‌റ്റേഷനിലാണ് വാട്ടർ ടാക്‌സി പാർക്ക് ചെയ്യുന്നത്.
Post Your Comments