Latest NewsIndiaNews

തനിഷ്‌ക് ജ്വല്ലറിക്ക് നേരെ ആക്രമണം

ഗാന്ധിനഗർ : തനിഷ്‌ക് ജ്വല്ലറിക്ക് നേരെ ആക്രമണം. വിവാദമായ പരസ്യത്തെ തുടര്‍ന്ന് ഗുജറാത്തിലെ ഗാന്ധിധാമിലാണ് ആക്രമണമുണ്ടായത്. ജ്വല്ലറിയിലേക്കെത്തിയ സംഘം ആക്രമിക്കുകയും മാനേജറെക്കൊണ്ട് മാപ്പ് എഴുതിവാങ്ങുകയും ചെയ്തു. കച്ച് ജില്ലയിലെ ആളുകള്‍ക്കാണ് ആക്രമണത്തെ തുടര്‍ന്ന് മാനേജര്‍ മാപ്പ് എഴുതി നല്‍കിയത്. പരസ്യം ഒരുവിഭാഗത്തെ വൃണപ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്ന് മാനേജര്‍ പറഞ്ഞതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also : എത്ര പരുക്കനാണെങ്കിലും ജീവിച്ചിരിക്കുമ്പോൾ അച്ഛനെ കെട്ടിപിടിച്ച് കൊഞ്ചാനും പൊട്ടിക്കരയാനുള്ള ഒരവസരവും പെൺമക്കൾ കളയരുത്; അന്നാ ശൂന്യതയുടെ വ്യാപ്തി അറിയില്ലായിരുന്നു..കാലം അതിന്റെ ആഴം കൂട്ടുന്നതല്ലാതെ കുറയ്ക്കുന്നില്ല; കണ്ണീരണിയിക്കുന്ന കുറിപ്പുമായി യുവതി

ഹിന്ദു-മുസ്ലിം ഐക്യം പറഞ്ഞുള്ള പരസ്യം ഒരുവിഭാഗത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് സോഷ്യല്‍മീഡിയയിലടക്കം വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ലൗ ജിഹാദ്’ എന്ന വിമര്‍ശനവും ട്രോളുകളും ശക്തമായതോടെ തനിഷ്‌ക് പരസ്യം പിൻവലിക്കുകകായായിരുന്നു. ഉത്സവകാലത്തിന്റെ മുന്നോടിയായി കമ്പനി തങ്ങളുടെ പുതിയ കളക്ഷന്‍ ഏകത്വയ്ക്ക് വേണ്ടി പുറത്തിറക്കിയ പരസ്യമാണ് വിവാദമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button