ന്യൂഡല്‍ഹി: രാജ്യത്ത് ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമാക്കി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ. സ്വമേധയാ ആധാര്‍ നല്കിയിട്ടുണ്ടെങ്കില്, ഒരു രേഖയിലും അത് കാണിക്കേണ്ടതില്ല. ജനന മരണ ഡേറ്റയുടെ ഭാഗമായി സൂക്ഷിക്കേണ്ടതുമില്ല.
Read Also: പെയിന്റിങ് പണിയിലേക്ക് ചേക്കേറിയ അശോകനെ തേടിയെത്തിയത് വെള്ളിത്തിരയുടെ പുരസ്കാരം
എന്നാൽ വിശാഖപട്ടണത്തെ അഭിഭാഷകനായ എം.വി.എസ് അനില്‍ കുമാര്‍ നല്കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് രജിസ്ട്രാര്‍ ജനറല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. 1969ലെ ജനന മരണ രജിസ്ട്രേഷന് നിയമ പ്രകാരമാണ് ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നത്. ഇത് കേന്ദ്ര നിയമമാണ്. ആധാര്‍ ഉപയോഗിക്കുന്നതിന് ഈ നിയമത്തില്‍ ഭേദഗതി വരുത്തിയിട്ടില്ല. നിയമവ്യവസ്ഥകള്‍ നടപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാറുകളാണെന്നും രജിസ്ട്രാര്‍ ജനറല്‍ വിശദീകരിച്ചു.
Post Your Comments