ദില്ലി: ജമ്മുകശ്മീരിലെ 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ വീട്ടുതടങ്കലിലാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിക്ക് മോചനം.
Read Also : ആനപ്പുറത്ത് നിന്ന് വീണ് യോഗ ഗുരു ബാബാ രാംദേവിന് പരുക്ക്; വിഡിയോ കാണാം
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ വീട്ടില്‍ കരുതല്‍ തടങ്കലിലായിരുന്ന മുഫ്തിയെ പതിനാല് മാസത്തിന് ശേഷമാണ് മോചിപ്പിച്ചത്.എന്നേക്കുമായി കരുതല്‍ തടങ്കല്‍ പാടില്ലെന്ന സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെയാണ് മുഫ്തി യെ മോചിപ്പിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മെഹബൂബ മുഫ്തിയെ പൊതുസുരക്ഷ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. ഒരു വര്‍ഷവും രണ്ടുമാസവും തടങ്കലില്‍ കഴിഞ്ഞ ശേഷമാണ് ഇപ്പോള്‍ മോചനം.
നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ളയെ മാര്‍ച്ച് 13 നും ഒമര്‍ അബ്ദുള്ളയെ മാര്‍ച്ച് 24 നും മോചിപ്പിച്ചിരുന്നു. അപ്പോഴും മെഹബൂബ മുഫ്തിയെ മാത്രം മോചിപ്പിച്ചിരുന്നില്ല. കഴിഞ്ഞ ജൂലായ് 31ന് മെഹബൂബയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.
Post Your Comments