Latest NewsKeralaNews

മന്ത്രിമാരെ കാഴ്ചക്കാരാക്കുന്ന ചട്ട ഭേദഗതിക്ക് പിന്നിലും ശിവശങ്കർ

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിൽ മന്ത്രിമാരുടെ അധികാരങ്ങൾ വെട്ടിക്കുറച്ച് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവരിലേക്ക് അധികാരം കേന്ദ്രീകരിക്കാൻ ലക്ഷ്യമിടുന്ന റൂൾ ഓഫ് ബിസിനസ് ചട്ടഭേദഗതി തയ്യാറാക്കിയത് എം. ശിവശങ്കർ ഉൾപ്പെട്ട ഉന്നതതല സമിതി.

Read also: യഥാർത്ഥ സ്ത്രീത്വം എന്താണെന്ന് സിനിമാരംഗം തിരിച്ചറിയേണ്ടത് ഈ കലാകാരിയിൽ നിന്ന്; അമ്മയിൽ നിന്ന് രാജിവച്ച പാർവതിയ്ക്ക് അഭിനന്ദനവുമായി ശ്രീകുമാരൻ തമ്പി

2018-ലാണ് ഇതുസംബന്ധിച്ച സമിതിയെ നിയോഗിച്ചത്. അന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി, നിയമം, ധനം, പൊതുഭരണ വകുപ്പ് സെക്രട്ടറിമാർ എന്നിവരായിരുന്നു സമിതിയിലെ മറ്റംഗങ്ങൾ.

ശിവശങ്കർ ഉൾപ്പെടെ ഭരണം നിയന്ത്രിക്കുന്ന പല മുതിർന്ന ഉദ്യോഗസ്ഥർക്കും താത്പര്യമുള്ള പല പദ്ധതികൾക്കും അനുമതി ലഭിക്കാൻ മന്ത്രിമാരിൽനിന്ന് തടസ്സം നേരിട്ടിരുന്നു. ഇതേത്തുടർന്നാണ് ഭരണം മുഖ്യമന്ത്രിയുടെ ഓഫീസിൽത്തന്നെ കേന്ദ്രീകരിക്കാൻ ശ്രമംതുടങ്ങിയത്.

ഭരണത്തിൽ മന്ത്രിമാർക്കു മേൽ അധികാരം ഉറപ്പിക്കുന്നതിന് ചില ഉത്തരേന്ത്യൻ ഐ.എ.എസുകാർ നടത്തിയ നീക്കമാണ് ചട്ടഭേദഗതി ശ്രമത്തിന് പിന്നലെന്ന് ഘടകകക്ഷി മന്ത്രിമാർ തന്നെ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ചില നിർണായക തീരുമാനങ്ങൾക്കും ചട്ടഭേദഗതിയിലൂടെ ലക്ഷ്യമിട്ടിരുന്നതായി പറയുന്നു..

shortlink

Post Your Comments


Back to top button