Latest NewsNewsIndia

രാവിലെ 6 മണി മുതല്‍ മണിയടിയും ആരാധനാ ഗാനങ്ങളും ; വീട്ടില്‍ പൂജ നടത്തിയ യുവതിയുടെ തല അയല്‍ക്കാരായ ദമ്പതികള്‍ അടിച്ചു തകര്‍ത്തു

ഹൈദരാബാദ്: വീട്ടില്‍ പൂജ നടത്തിയ 29കാരിയായ യുവതിയുടെ തല അയല്‍ക്കാരായ ദമ്പതികള്‍ കമ്പി കൊണ്ട് അടിച്ചു തകര്‍ത്തു. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിലെ അത്താപൂരിലാണ് സംഭവം നടന്നത്. ഇവിടത്തെ പാണ്ഡുരംഗ നഗറിലുള്ള വീട്ടിലെ ‘ഗൃഹക്ഷേത്ര’ത്തില്‍ പൂജ നടത്തുകയായിരുന്നു കവിത എന്ന് പേരുള്ള യുവതിയെയാണ് വന്‍ ശബ്ദമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് ഇരുമ്പ് കമ്പി കൊണ്ട് അയല്‍ക്കാരും ഭാര്യാഭര്‍ത്താക്കന്മാരുമായ യേശുവും രത്നയും ചേര്‍ന്ന് ആക്രമിച്ചത്.

പൂജയെ തുടര്‍ന്ന് നിരന്തരം കേള്‍ക്കേണ്ടി വരുന്ന മണിയടി ശബ്ദങ്ങളും ആരാധനാ ഗാനങ്ങളുമാണ് ദമ്പതികളെ പ്രകോപിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. കവിത വീട്ടില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിച്ചാണ് പൂജകള്‍ നടത്തുന്നതെന്നും ഇത് രാവിലെ ആറ് മണി മുതല്‍ 10 മണി വരെ നീളാറുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. ആക്രമണം നടന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന കവിതയുടെ അമ്മയെയും ദമ്പതികള്‍ മര്‍ദ്ദിച്ചുവെന്നും ആരോപണമുണ്ട്.

സംഭവത്തില്‍ ദമ്പതികള്‍ക്കെത്തിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കവിതയെ കുറിച്ച് മറ്റ് അയല്‍ക്കാര്‍ക്കും പരാതികളുണ്ട്. ശബ്ദത്തില്‍ ആരോധന നടത്തുന്നതും മണിയടി ശബ്ദവും ഉച്ചത്തിലുള്ള ഗാനം വയക്കുന്നതുമാണ് ഇവര്‍ക്കും ഉള്ള പരാതി.

അതേസമയം ഈ സംഭവത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങളും സോഷ്യല്‍ മീഡിയ വഴി നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ‘പ്രാര്‍ത്ഥന നടത്തിയ ഹിന്ദു സ്ത്രീയെ ക്രിസ്ത്യന്‍ മതവിശ്വാസികളായ ഭാര്യാഭര്‍ത്താക്കന്മാര്‍ ആക്രമിച്ചു’ എന്ന തരത്തിലാണ് വര്‍ഗീയ പ്രചരണം നടക്കുന്നത്.

 

shortlink

Post Your Comments


Back to top button