Latest NewsNewsInternational

ആശങ്ക പരത്തി കോവിഡ്; 3.77 കോടി രോഗ ബാധിതർ

ന്യൂയോര്‍ക്ക്: ഭൂമിയെ പിടിച്ചടക്കി കോവിഡ്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. നിലവിൽ രോഗ ബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. ഇതുവരെ 3,77,36,120 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 10,81,246 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിമൂന്ന് ലക്ഷം കടന്നു.

കോവിഡ് രോഗികളുടെ എണ്ണത്തിൽ കുതിച്ചുയർന്ന് അമേരിക്ക. ആകെ കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത് ലക്ഷത്തോടടുക്കുന്നു. ഇതുവരെ 79,91,999 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,19,695 പേര്‍ മരണമടഞ്ഞു.51,28,162 പേര്‍ സുഖം പ്രാപിച്ചു.

Read Also: ഒരിടവേളയ്ക്ക് ശേഷം ബ്രിട്ടണില്‍ വീണ്ടും കോവിഡ് വ്യാപനം : കോവിഡിന്റെ രണ്ടാം വരവിനെ നേരിടാനൊരുങ്ങി ബ്രിട്ടണും : രണ്ടാമതും രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ ലോകരാഷ്ട്രങ്ങള്‍ ആശങ്കയില്‍

അതേസമയം ഇന്ത്യയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 71 ലക്ഷം പിന്നിട്ടു. 8,67,496 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മരണസംഖ്യ1.09 ലക്ഷം കടന്നു.രാജ്യത്തെ രോഗമുക്തരുടെ എണ്ണം 60 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 89,154 പേര്‍ രോഗമുക്തരായി.ദേശീയ രോഗമുക്തി നിരക്ക് 86.17 ശതമാനമായി ഉയര്‍ന്നു. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ അമ്പത് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 50,94,979 ആയി ഉയര്‍ന്നു. മരണസംഖ്യ ഒന്നരലക്ഷം കടന്നു. 44,70,165 പേര്‍ രോഗമുക്തി നേടി.

shortlink

Post Your Comments


Back to top button