Latest NewsNewsNews Story

രാജ്യത്ത് ഏറ്റവും കൂടുതൽ നിരക്ഷരരായ/അക്ഷരാഭ്യാസമില്ലാത്തവരുടെ മതവിഭാഗമാണ് ഇസ്ലാം; കുറിപ്പുമായി പ്രശസ്ത അഡ്വ. ശ്രീജിത് പെരുമന രം​ഗത്ത്

ദേശീയ ശരാശരിയേക്കാൾ അതായത് എല്ലാ മതങ്ങളുടെയും ശരാശരി സാക്ഷരത ശതമാനം നോക്കിയാൽ പോലും ഏറ്റവും കൂടുതൽ നിരക്ഷരരുള്ളത് മുസ്‌ലിം സമുദായത്തിലാണ്

രാജ്യത്ത് ഏറ്റവും അവസാനം നടന്ന സെൻസസിൽ ഏറ്റവും സാക്ഷരതർ കുറഞ്ഞ മതം ഇസ്ലാം മതമാണ്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് ഇസ്ലാം മതത്തിലെ നിരക്ഷരത. അതായത് കണക്കുകൾ പ്രകാരം 42.7%ശതമാനം മുസ്ലീങ്ങൾ ഇന്ത്യയിൽ നിരക്ഷരരാണെന്ന് അഡ്വ. ശ്രീജിത് പെരുമന പറയുന്നത്.

കണക്കുകൾ കഥ പറയുമ്പോൾ മതമൗലികവാദവും, മതവാദവും പറഞ്ഞുകൊണ്ട് അതിനെ തോൽപ്പിക്കുന്നതിലല്ല മറിച്ച് ഈ മതത്തിൽ വിശ്വസിക്കുന്ന സാധാരണക്കാരായ സാധാരണക്കാരിലേക്ക് അക്ഷരാഭ്യാസം എത്തിക്കുകയും അതിലൂടെ അവരെ നിവർന്നു നിന്ന് സംസാരിക്കാനും അനീതികൾക്കെതിരെയും, ഫാസിസത്തിനെതിരെയും പോരാടാനുമുള്ള, കെൽപ്പുള്ളവരാക്കണമെന്നും ശ്രീജിത് അഡ്വക്കേറ്റ് വ്യക്തമാക്കുന്നു.

കുറിപ്പ് വായിക്കാം..

രാജ്യത്ത് ഏറ്റവും കൂടുതൽ നിരക്ഷരരായ/അക്ഷരാഭ്യാസമില്ലാത്തവരുടെ മതവിഭാഗമാണ് ഇസ്ലാം. അവരെ മത മൗലികവാദം കൊണ്ട് തോൽപ്പിക്കരുതെന്നാണ് അഭ്യർത്ഥന
കേരളം അതിനൊരു അപവാദമാണ് എങ്കിലും ദേശീയ ശരാശരിയേക്കാൾ അതായത് എല്ലാ മതങ്ങളുടെയും ശരാശരി സാക്ഷരത ശതമാനം നോക്കിയാൽ പോലും ഏറ്റവും കൂടുതൽ നിരക്ഷരരുള്ളത് മുസ്‌ലിം സമുദായത്തിലാണ്.

രാജ്യത്ത് ഏറ്റവും അവസാനം നടന്ന സെൻസസിൽ ഏറ്റവും സാക്ഷരതർ കുറഞ്ഞ മതം ഇസ്ലാം മതമാണ്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് ഇസ്ലാം മതത്തിലെ നിരക്ഷരത.
അതായത് കണക്കുകൾ പ്രകാരം 42.7%ശതമാനം മുസ്ലീങ്ങൾ ഇന്ത്യയിൽ നിരക്ഷരരാണ്.
അതേസമയം ദേശീയ ശരാശരി 36.9% മാത്രമേയുള്ളൂ എന്ന് മനസിലാക്കണം. ദേശീയ ശരാശരിയേക്കാൾ കൂടുതൽ നിരക്ഷരരുള്ള ഒരേയൊരു മതവിഭാഗം മുസ്‌ലിം മത വിഭാഗമാണ്.

84.7% ശതമാനം സാക്ഷരതയുള്ള ജൈന മതമാണ് സാക്ഷരതയിൽ മുന്നിൽ. 74.3% ശതമാനമുള്ള ക്രിസ്ത്യൻ ശതമാനമാണ് രണ്ടാമത്.

കണക്കുകൾ കഥ പറയുമ്പോൾ മതമൗലികവാദവും, മതവാദവും പറഞ്ഞുകൊണ്ട് അതിനെ തോൽപ്പിക്കുന്നതിലല്ല മറിച്ച് ഈ മതത്തിൽ വിശ്വസിക്കുന്ന സാധാരണക്കാരായ സാധാരണക്കാരിലേക്ക് അക്ഷരാഭ്യാസം എത്തിക്കുകയും അതിലൂടെ അവരെ നിവർന്നു നിന്ന് സംസാരിക്കാനും അനീതികൾക്കെതിരെയും, ഫാസിസത്തിനെതിരെയും പോരാടാനുമുള്ള, കെൽപ്പുള്ളവരാക്കുക എന്നതായിരിക്കണം ലക്ഷ്യം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button