പ്രായമായവരിൽ കൂടുതലായി കണ്ടുവരുന്ന പ്രധാന രോഗമാണ് സന്ധിവാതം മൂലമുള്ള മുട്ടു വേദന. എന്നാൽ മുട്ടുവേദനയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മലയാളി ഗവേഷകൻ. വേദനയ്ക്ക് മഞ്ഞള്‍ ഫലപ്രദമാണെന്ന് ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ടാസ്‌മേനിയയുടെ മെന്‍സിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഗവേഷകനായ ഡോ. ബെന്നി ആന്റണി ഈത്തക്കാട്ടെന്ന മലപ്പുറംകാരൻ കണ്ടെത്തിയത്. ബെന്നിയും സംഘവും നടത്തിയ പഠനം അമേരിക്കന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെ ഔദ്യോഗിക ജേണലായ അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ ഇടം നേടി.
മുട്ട് തേയ്മാനമുള്ള 70 പേരെ കണ്ടെത്തി അവരില്‍ 35 പേര്‍ക്ക് മഞ്ഞളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സത്ത് നല്‍കുകയാണ് ചെയ്തത്. ബാക്കി 35 പേര്‍ക്ക് മഞ്ഞള്‍ സത്ത് പോലെയുള്ള മരുന്നും നല്‍കി. മൂന്ന് മാസം ഇവരെ നിരീക്ഷിച്ചു. മഞ്ഞള്‍ സത്ത് കഴിച്ച 35 പേര്‍ക്ക് മറ്റുള്ളവരില്‍ നിന്ന് വേദനയ്ക്ക് കൂടുതല്‍ ശമനമുണ്ടെന്ന് കണ്ടെത്തിയതായി ഡോ. ബെന്നി പറഞ്ഞു. മഞ്ഞളില്‍ നിന്ന് കുര്‍കുമിന്‍, പോളി സാക്രൈഡ് എന്നിവ വേര്‍തിരിച്ചെടുത്താണ് ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം പരീക്ഷണം നടത്തിയത്. ഇതിനായി 20 ശതമാനം കുര്‍കുമിനും 80 ശതമാനം പോളി സാക്രൈഡുമാണ് വേര്‍തിരിച്ചെടുത്തത്.
Read Also: മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്ത പത്തോളം പിപിഇ കിറ്റുകളില്‍ ചോരക്കറ
അതേസമയം സന്ധിവാതത്തിന് പ്രത്യേകിച്ച് മരുന്ന് കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ മഞ്ഞളിന് മുട്ടു വേദനയ്ക്ക് ചെറിയ ശമനമെങ്കിലും ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതൊരു വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് മനസിലാക്കുന്നതെന്ന് ബെന്നി പറഞ്ഞു.
Post Your Comments