Latest NewsNewsInternational

ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്്ത്തി ഓസോണ്‍ പാളിയിലെ വിള്ളല്‍ … ഓസോണ്‍ സുഷിരത്തിന് ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയേക്കാള്‍ വലിപ്പം

അന്റാര്‍ട്ടിക്കിന് മുകളിലുള്ള ഓസോണ്‍പാളിയുടെ ഭാഗത്ത് സമീപകാലത്തെ ഏറ്റവും വലിയ ദ്വാരം രൂപപ്പെട്ടു. ഓസോണ്‍ പാളിയില്‍ ഉണ്ടായിരിക്കുന്നത് ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദ്വാരമാണെന്ന് ഗവേഷകര്‍ പറയുന്നു. വലുപ്പത്തിന്റെ കാര്യത്തിലും ആഴത്തിന്റെ കാര്യത്തിലും ഈ ദ്വാരം സമീപകാലത്തെ ഏറ്റവും വലിയ ദ്വാരമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ലോക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഈ ഓസോണ്‍ ദ്വാരത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പുറത്തു വിട്ടത്.

read also : ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്തുന്നത് ‘കടകംപള്ളി മനയിലെ സുരേന്ദ്രന്‍ തന്ത്രികളാണോ ? അതിനുള്ള അധികാരം ആരാണ് കൊടുത്തത് … ആഞ്ഞടിച്ച് കെ.സുരേന്ദ്രന്‍

ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിലാണ് ഓസോണ്‍ പാളിയിലെ ദ്വാരം ഇത്രയധികം വലുതായതെന്ന് ഗവേഷകര്‍ വിശദീകരിക്കുന്നു. 24 ദശലക്ഷം സ്‌ക്വയര്‍ കിലോമീറ്ററാണ് ഒക്ടോബര്‍ ആദ്യം ഈ ഓസോണ്‍ പാളിയുടെ വലുപ്പം. അതായത് ലോകത്തെ ഏറ്റവും വലിയ രാജ്യമായ റഷ്യയേക്കാള്‍ വലുപ്പമുണ്ട് ഈ ഓസോണ്‍ ദ്വാരത്തിന്റെ വലുപ്പം എന്നര്‍ത്ഥം. കോപ്പര്‍നിക്കസ് അറ്റ്‌മോസ്ഫറിക് മോണിട്ടറിങ് സര്‍വീസ്, നാസ, കാനഡയുടെ ഔദ്യോഗിക കാലാവസ്ഥാ ഏജന്‍സി എന്നവയുടെ സഹായത്തോടെയാണ് ഓസോണ്‍ പാളിയെ ലോക കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം പഠനവിധേയമാക്കുന്നത്.

ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് 23 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഈ ദ്വാരത്തിന്റെ വലുപ്പം. ഓസോണ്‍ പാളിയുടെ ശരാശരി വലുപ്പം നോക്കിയാല്‍ കഴിഞ്ഞ ദശാബ്ദത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ വലിതാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു

shortlink

Post Your Comments


Back to top button