COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് ചി​കി​ത്സ​യി​ലു​ള്ളവരിൽ 60 ശ​ത​മാ​ന​വും വീടുകളിൽ ; റിപ്പോർട്ട് കാണാം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് നി​ല​വി​ല്‍ കോവിഡ് ചി​കി​ത്സ​യി​ലു​ള്ള 95,931 പേ​രി​ല്‍ 60 ശ​ത​മാ​ന​വും വീ​ടു​ക​ളി​ലാ​ണ്​​.ഏകദേശം 59,657 പേ​ര്‍ ഇപ്പോൾ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട് .

Read Also : കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപെട്ടവർക്കായി പുതിയ ജോബ് പോർട്ടൽ 

വീ​ട്ടു​ചി​കി​ത്സ രോ​ഗ​മു​ക്തി​യി​ലും മു​ന്നി​ലാ​ണ്. പ​ത്ത​നം​തി​ട്ട​യി​ല്‍ 96 വ​യ​സ്സു​കാ​രി വീ​ട്ടു​ചി​കി​ത്സ​യി​ല്‍ രോ​ഗ​മു​ക്തി നേ​ടി​യ​ത്​ മി​ക​ച്ച അ​തി​ജീ​വ​ന മാ​തൃ​ക​യാ​യാ​ണ്​ ആ​രോ​ഗ്യ വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്​ ആ​ദ്യം വീ​ട്ടു​ചി​കി​ത്സ ആ​രം​ഭി​ച്ച​തെ​ങ്കി​ലും കൂ​ടു​ത​ല്‍ രോ​ഗി​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​റ​ണാ​കു​ള​ത്താ​ണ്, 9,041. ഏ​ഴ്​ ജി​ല്ല​ക​ളി​ല്‍ 5000 ന്​ ​മു​ക​ളി​ലാ​ണ്​ വീ​ട്ടു​പ​രി​ച​ര​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button