Latest NewsNewsIndia

ഇന്ത്യയിലെ പുതിയ കാർഷിക നിയമങ്ങൾ കർഷകരെ ശാക്തീകരിക്കും; ഇസ്രയേൽ അംബാസഡർ

ന്യൂഡൽഹി : ഇന്ത്യയിലെ പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് പരമാവധി ലാഭം ഉറപ്പാക്കുന്നതാണെന്ന് ഇസ്രയേൽ അംബാസഡർ റോൺ മാൽക. ഇസ്രയേൽ ഇത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കിയതിന്റെ അനുഭവത്തിലാണ് ഇക്കാര്യം പറയുന്നതെന്നും പുതിയ നിയമങ്ങൾ ഇന്ത്യയിലെ കർഷകരെ ശാക്തീകരിക്കുമെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

പുതിയ പരിഷ്കാരങ്ങളിലൂടെ ഉത്പന്നങ്ങൾ വിൽക്കാൻ കർഷകർക്ക് മുൻപിൽ കൂടുതൽ വഴികൾ തുറക്കപ്പെടും. ഇതിലൂടെ അവർക്ക് പരമാവധി ലാഭം നേടാനും കഴിയും. നിലവിലെ
പൊടിപടലങ്ങൾ അടങ്ങിയാൽ കർഷകർക്ക് പുതിയ സംവിധാനങ്ങളുടെ യഥാർത്ഥ പ്രയോജനം മനസിലാകുമെന്നും റോൺ മാൽക പറഞ്ഞു.

കാർഷിക മേഖലയിലെ സഹകരണം ഇന്ത്യ- ഇസ്രായേൽ പങ്കാളിത്തത്തെ കൂടുതൽ ദൃഢമാക്കുന്ന ഘടകമാണ്. കർഷകർക്ക് നേരിട്ട് ഉപഭോക്താക്കളിലേക്ക് ഉൽപന്നങ്ങൾ എത്തിക്കാനായി ഇസ്രായേൽ സ്വീകരിച്ചതുപോലെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഇന്ത്യയ്ക്കും വിപുലപ്പെടുത്താവുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ നിയമങ്ങൾ നടപ്പിലാകുന്നതോടെ കാർഷിക മേഖല കൂടുതൽ കാര്യക്ഷമമാകും ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപന്നങ്ങളും ലഭിക്കും. ഇസ്രയേലിൽ കാർഷിക മേഖലയിൽ ഇടനിലക്കാരില്ല. ആധുനീക ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ കർഷകർ അവരുടെ ഉൽപന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കുകയാണെന്നും റോൺ മാൽക കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button