കണ്ണൂര്‍: കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണും മൂലം കഴിഞ്ഞ ഏഴ് മാസമായി അടച്ചുപൂട്ടിയ ട്യൂഷന്‍ സെന്ററുകളുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് സര്‍ക്കാറിനോട് മനുഷ്യാവകാശ കമ്മീഷന്‍. ട്യൂഷന്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാനോ ഉടമകള്‍ക്ക് സംഭവിച്ച ഭീമമായ നഷ്ടം മുന്‍നിര്‍ത്തി സമാശ്വാസം നല്‍കാനോ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
Read also : മദ്രസകളെല്ലാം അടച്ചുപൂട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കി മുസ്‌ലിം പുരോഹിതര്‍
റവന്യൂ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ ഇക്കാര്യം പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ട്യൂഷന്‍, കമ്പ്യൂട്ടര്‍ സെന്റര്‍ ഉടമകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതം സര്‍ക്കാര്‍ കാണാതെ പോകരുതെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
Post Your Comments