COVID 19KeralaLatest NewsNewsIndia

കൊറോണക്കെതിരെ ശക്തമായ പോരാട്ടം തുടര്‍ന്ന് രാജ്യം ; കോവിഡ് മുക്തിനിരക്ക് കുതിച്ചുയരുന്നു

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 71,559 പേരാണ് രാജ്യത്ത് രോഗമുക്തരായത്.ഇതോടെ രാജ്യത്തെ രോഗമുക്തിനിരക്ക് 86.36 ശതമാനമായി ഉയര്‍ന്നു. രോഗമുക്തി നിരക്ക് ഉയര്‍ന്നതോടെ, ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തരെന്ന നേട്ടം ഇന്ത്യ നിലനിര്‍ത്തി. നിലവില്‍ 8,61,853 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 61,49,535 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.

Read Also : ‘അമ്മ’ സംഘടനയ്‌ക്കെതിരെ നടി പാര്‍വതി തിരുവോത്ത് എടുത്ത നിലപാടിനെ അഭിനന്ദിച്ച്‌ ശ്രീകുമാരന്‍ തമ്പി

പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 77 ശതമാനവും പത്ത് സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിലുള്ളവരാണ്. ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായ അഞ്ച് സംസ്ഥാനങ്ങളിലാണ് ആകെ രോഗമുക്തരുടെ പകുതിയില്‍ അധികവുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെ രോഗം സ്ഥിരീകരിച്ചവരില്‍ 12.10% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button