ബംഗളൂരു: മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്(49)അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read also: ലിബിയയില്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു
ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് കാൾട്ടൻ ചാപ്മാൻ. ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന കാൾട്ടൻ 1991 മുതൽ 2001 വരെ ഇന്ത്യൻ ദേശിയ ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. ഈസ്റ്റ് ബംഗാളിനും ജെ.സി.ടിക്കും വേണ്ടി കളിച്ചിട്ടുണ്ട്.
കളിക്കളം വിട്ട ശേഷം പരിശീലകനായും കാൾട്ടൻ ചാപ്മാൻ പ്രവർത്തിച്ചു. നിലവിൽ ക്വാര്‍ട്സ് എഫ്സിയുടെ മുഖ്യപരിശീലകനായിരുന്നു. അടുത്തിടെ ക്വാര്‍ട്സിനെ പ്രീമിയര്‍ ലീഗ് ക്ലബ് ഷെഫീല്‍ഡ് യുണൈറ്റഡ് ഏറ്റെടുത്തിരുന്നു.
Post Your Comments