ലണ്ടന്‍ : കോവിഡിന്റെ രണ്ടാം തരംഗം , ബ്രിട്ടണ്‍ സമ്പൂര്‍ണ ലോക്ഡൗണിലേയ്ക്ക്. ബ്രിട്ടനില്‍ ത്രീ ടയര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനിരിക്കെ കൊറോണാ ഹോട്ട്‌സ്‌പോട്ടിലെ പബ്ബുകളും, ജിം, കാസിനോ തുടങ്ങിയവയും അടച്ചുപൂട്ടേണ്ടിവരും എന്നാണ് കണക്കാക്കുന്നത്. അതുപോലെ അത്തരം സ്ഥലങ്ങളില്‍ നിന്ന് പുറത്തേക്കും, അവിടങ്ങളിലേക്കുമുള്ള യാത്രയ്ക്കും വിലക്കുണ്ടാകും. മാത്രമല്ല, സ്വന്തം വീടിന് വെളിയില്‍ രാത്രി താമസിക്കാനുള്ള അനുവാദവും ഉണ്ടായിരിക്കുന്നതല്ല.
read also : കൊറോണക്കെതിരെ ശക്തമായ പോരാട്ടം തുടര്‍ന്ന് രാജ്യം ; കോവിഡ് മുക്തിനിരക്ക് കുതിച്ചുയരുന്നു
നോര്‍ത്ത് വെസ്റ്റിലെ നൂറുകണക്കിന് പബ്ബുകള്‍ ബുധനാഴ്ച്ച വൈകിട്ട് 5 മണിമുതല്‍ അടച്ചിടേണ്ടതായി വരുമെന്ന് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് ആഴ്ച്ചത്തേക്കായിരിക്കും ഇവയ്ക്ക് പ്രവര്‍ത്തന നിരോധനം ഉണ്ടാവുക. ഇതേകാലയളവില്‍ രാത്രി സമയങ്ങളില്‍ വീടിന് പുറത്ത് മറ്റെവിടെയെങ്കിലും തങ്ങുന്നതും അനുവദിക്കില്ല. തദ്ദേശവാസികള്‍ക്ക്, ജോലിക്ക് പോകാന്‍, പഠനത്തിന് പോകാന്‍, ആരോഗ്യ പരിപാലനം സംബന്ധിച്ച കാര്യങ്ങള്‍ക്കായി പോകാന്‍ ഒക്കെ അനുമതി ഉണ്ടാകും. എന്നാല്‍ ഇരുട്ടുന്നതിനു മുന്‍പായി അവര്‍ തിരികെ വീട്ടില്‍ എത്തിയിരിക്കണം.
രാജ്യത്തെ, മീഡിയം റിസ്‌കി, ഹൈ റിസ്‌കി, വെരി ഹൈ റിസ്‌കി എന്നീ മൂന്നു മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കുംഓരോ സ്ഥലത്തും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ഈ നിയന്ത്രണങ്ങളുടെ ഫലമായി ബിസിനസ്സ് സ്ഥാപനങ്ങള്‍ അടക്കേണ്ടതായി വരികയാണെങ്കില്‍, അവിടങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ ശമ്പളത്തിന്റെ മൂന്നില്‍ രണ്ടുഭാഗം (2100 പൗണ്ട് എന്ന് പരിധി നിശ്ചയിച്ചിട്ടുണ്ട്) സര്‍ക്കാര്‍ നല്‍കും. ടയര്‍ ടുവില്‍ വരുന്നയിടങ്ങളില്‍ വീടുകള്‍ക്കുള്ളിലും കൂട്ടംകൂടാനുള്ള അനുവാദം ഉണ്ടായിരിക്കുന്നതല്ല. മിഡില്‌ബ്രോ, ഹാര്‍ട്ടെല്‍പൂള്‍ എന്നിവിടങ്ങളില്‍ ഇത് നിലവിലുണ്ട്. ടയര്‍ വണ്‍ മേഖലകളില്‍ ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ മാത്രമായിരിക്കും തുടരുക.
Post Your Comments