മാനിക്യൂര്‍ ചെയ്യുന്നത് കൈകളുടെയും നഖങ്ങളുടെയും സൗന്ദര്യത്തിന് മാത്രമല്ല. നഖം പൊട്ടുന്നത് തടയാനും കൈകളിലെ രക്തയോട്ടം കൂടാനും കൈകള്‍ക്ക് ആരോഗ്യം ഉണ്ടാകാനും കൂടിയാണ്. മാത്രമല്ല പാര്‍ലറില്‍ പോയോ വീട്ടിലിരുന്ന് സ്വന്തമായോ മാനിക്യൂര്‍ ചെയ്യാം.
ബേസിക് മാനിക്യൂര്‍
മാനിക്യൂര്‍ ആദ്യമായി ചെയ്യുന്നവര്‍ക്ക് ബേസിക് മാനിക്യൂര്‍ ആണ് നല്ലത്. കൈകളില്‍ ക്രീമും ഓയിലും പുരട്ടി ഇളംചൂട് വെള്ളത്തില്‍ അഞ്ചുമിനുട്ട് മുക്കി വയ്ക്കും. അത് കഴിഞ്ഞ് ക്യൂട്ടിക്കിള്‍സ് ഒതുക്കി നഖം ഏത് നീളത്തിലും ആകൃതിയിലും വേണമോ അതുപോലെ മുറിക്കും.
ഫ്രഞ്ച് മാനിക്യൂര്‍
ക്ലാസി ഫീല്‍ നല്‍കുന്ന മാനിക്യൂറാണ് ഇത്. മാനിക്യൂര്‍ ചെയ്ത ശേഷം നഖങ്ങളില്‍ നെയില്‍ പോളിഷ് ഇട്ട് ഭംഗിയാക്കുന്നതാണ് ഇതിന്റെ പ്രത്യേകത. തൊലിയുടെ നിറമനുസരിച്ച് പെയില്‍ പിങ്ക്, ബെയ്ജ് നിറം എന്നിവ പുരട്ടി നഖങ്ങളുടെ അറ്റത്ത് മാത്രം വെള്ള പോളിഷ് ഇടും. ഏത് പരിപാടിക്കും വസ്ത്രങ്ങള്‍ക്കും ഒരുപോലെ യോജിക്കും
അമേരിക്കന്‍ മാനിക്യൂര്‍
കടുംവെള്ള നിറത്തിന് പകരം ന്യൂട്രല്‍ നിറങ്ങള്‍ നഖങ്ങളുടെ അറ്റത്ത് ഇടുന്നു. ശേഷം ഗ്ലിറ്റര്‍ ഉപയോഗിച്ച് ഇവയെ ഭംഗിയാക്കും.
ജെല്‍മാനിക്യൂര്‍
നെയില്‍ പോളിഷ് പൊളിഞ്ഞ് പോകാതെ കൂടുതല്‍കാലം ഭംഗിയോടെ നില്‍ക്കാന്‍ ജെല്‍മാനിക്യൂര്‍ ചെയ്യാം. സാധാരണ മാനിക്യൂര്‍ ചെയ്യുന്നത് പോലെയാണ് ഇതും. എന്നാല്‍ നെയില്‍പോളിഷ് ഉണങ്ങാന്‍ യു.വി ലൈറ്റ് ഉപയോഗിക്കുന്നെന്ന് മാത്രം.
Post Your Comments