ന്യൂ ഡൽഹി: ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹത്രസിൽ ഇടത് എംപിമാരുടെ സംഘം നടത്താനിരുന്ന സന്ദർശനം മാറ്റിവെച്ചു. പെൺകുട്ടിയുടെ കുടുംബം എംപിമാരെ കാണാൻ ഇന്ന് അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് തീരുമാനം.
എളമരം കരീം, ബികാസ് രഞ്ജൻ ഭട്ടാചാര്യ (സിപിഎം), ബിനോയ് വിശ്വം (സിപിഐ), എം.വി.ശ്രേയാംസ് കുമാർ (എൽജെഡി) എന്നിവരാണു ഇന്ന് പെൺകുട്ടിയുടെ വീട് സന്ദർശിക്കാനിരുന്നത്. കുടുംബാംഗങ്ങളിൽ നിന്നും ഗ്രാമവാസികളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു ലക്ഷ്യം. ഹത്രസ് ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരുമായും കൂടിക്കാഴ്ച നടത്തുമെന്ന് സംഘം പറഞ്ഞിരുന്നു.
Post Your Comments