കൊച്ചി : സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വിലയിൽ മാറ്റമില്ല, പവന് 37,800 രൂപ, ഗ്രാമിന് 4,725 രൂപയിലുമാണ് ഇന്ന് വ്യാപാരം. ഇന്നലെയാണ് പവന് 240 രൂപയും, ഗ്രാമിന് 30ഉം വർദ്ധിച്ച് ഈ വിലയിലേക്ക് എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവിലയില്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒക്‌ടോബർ-9 പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബർ 5ന് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 46,40 രൂപയുമായിരുന്നു. ഇതിനുശേഷമാണ് സ്വർണ വില കൂടിയത്. ഒക്ടോബര്‍ ഒന്നിന് പവന് 37280ഉം, രണ്ടിന് 37,360ഉം രൂപയായിരുന്നു വില. അതേസമയം രാജ്യാന്തര വിപണിയിലും സ്വര്‍ണ വില വർദ്ധിച്ചു. ഔൺസിന് 1,937.85 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
Also read : കേരളത്തില്‍ സ്ഥിതി അതീവ ഗുരുതരം; നിരോധനാജ്ഞ ഫലപ്രദമാകുന്നില്ല; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ
ഒരു ഗ്രാം വെള്ളിയ്ക്ക് 62.91 രൂപയാണ് വില എട്ടുഗ്രാമിന് 503.28 രൂപയും കിലോഗ്രാമിന് 62,910 രൂപയിലുമാണ് വ്യാപാരം. ഇന്നലെ ഒരു കിലോഗ്രാം വെള്ളിയ്ക്ക് 61, 900 രൂപയായിരുന്നു വില.
Post Your Comments