തിരുവനന്തപുരം : യു.പിയിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി പത്രപ്രവർത്തകനായ സിദ്ദീഖ് കാപ്പൻ്റെ മോചനത്തിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് സോളിഡാരിറ്റി.
മനുഷ്യാവകാശ പ്രവർത്തകരെയും മാധ്യമങ്ങളെയും ഭയപ്പെടുത്തി കീഴ്‍പ്പെടുത്താനുള്ള ഫാസിസ്റ്റ് ശ്രമമാണ് ഇത്തരം അറസ്റ്റുകളിലൂടെ നടന്നു കൊണ്ടിരിക്കുന്നതെന്നും ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനായി കോടതികളെയും പൊലീസിനെയും ഔദ്യോഗിക സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന സംഘ്പരിവാർ ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരാണ് എന്നതാണ് ഇടതുപക്ഷ സർക്കാരിൻ്റെ അവകാശവാദമെങ്കിൽ മലയാളി പത്രപ്രവർത്തകനായ സിദ്ദീഖ് കാപ്പനു വേണ്ടി കേരള സർക്കാർ ഇടപെടുകയാണ് വേണ്ടതെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു.
ഭീമ കൊറെഗാവ് കേസിൽ ഫാ.സ്റ്റാൻ സാമിയുടെ അറസ്റ്റും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ട് കേരളത്തെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി ചിത്രീകരിച്ച് ഹിന്ദുത്വയുടെ മറ്റൊരു പരീക്ഷണശാലയാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സോളിഡാരിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
Post Your Comments