തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്രമായി മാറുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂന മര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
read also : സംസ്ഥാനത്ത് അതിശക്തമായ മഴ : തിങ്കളാഴ്ച അതിതീവ്ര മഴ ഉണ്ടാകുമെന്ന് ഏഴ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്
ന്യൂനമര്‍ദ്ദം നാളെ രാത്രിയോടെ കരയിലേക്ക് പ്രവേശിക്കും. ആന്ധ്രാ പ്രദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായാകും ന്യൂനമര്‍ദ്ദം കരയിലേക്ക് പ്രവേശിക്കുക. അതിനാല്‍ വടക്കന്‍ കേരളത്തിലാകും അതിശക്തമായ മഴ ലഭിക്കുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Post Your Comments