ന്യൂഡല്‍ഹി: ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള ശ്രമം യുപി സര്‍ക്കാര്‍ തടസപ്പെടുത്തിയെന്ന് എളമരം കരീം എംപി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എംപിമാര്‍ സന്ദര്‍ശിക്കുന്നതില്‍ അസ്വസ്ഥതയുള്ളത് പോലെയാണ് ജില്ലാ ഭരണകൂടം പെരുമാറിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനം മാറ്റിയതെന്നാണ് എംപിമാര്‍ ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ യുപി സര്‍ക്കാരിന്റെ ഇടപെടലുകളാണ് കുടുംബത്തിന്റെ അസൗകര്യത്തിനു കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments