ബെയ്റൂട്ട്: ലെബനനിൽ വീണ്ടും സ്ഫോടനം, ഡീസൽ ടാങ്കർ പൊട്ടിത്തെറിച്ച് നാല് പേർക്ക് ദാരുണാന്ത്യം. പടിഞ്ഞാറൻ പ്രദേശമായ താരിഖ് അൽ ജാദിദയിലെ ജനവാസകേന്ദ്രത്തിലാണ് ടാങ്കർ പൊട്ടിത്തെറിച്ചത്.
Also read : കോവിഡ് വാക്സിൻ: ഭാരത് ബയോടെക് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി തേടി
30ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്, പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ലെബനൻ റെഡ് ക്രോസ് ആണ് അപകടത്തിൽപ്പെട്ടവരുടെ ആരോഗ്യ നില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇക്കഴിഞ്ഞ ഓഗസ്തിലാണ് ലോകത്തെ നടുക്കിയ സ്ഫോടനം ബെയ്റൂട്ടിലുണ്ടായത്. നിരവധി പേരാണ് അന്ന് മരിച്ചത്. മുൻകരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണു ദുരന്തത്തിനു കാരണമെന്നായിരുന്നു റിപ്പോർട്ട്
.
Post Your Comments