![](/wp-content/uploads/2020/10/11as7.jpg)
കണ്ണൂര്‍ : നിരോധനാജ്ഞ ലംഘിച്ച് പിണറായിയില്‍ സിപിഎമ്മിന്റെ രക്തസാക്ഷി ദിനാചരണം. വാളാങ്കിചാലിലെ മോഹനന്റെ രക്തസാക്ഷി ദിനത്തിലാണ് സിപിഎം നിരോധനാജ്ഞ ലംഘിച്ചത്. ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്.
രക്തസാക്ഷി ദിനാചരണത്തില്‍ നിരവധി ആളുകള്‍ പങ്കെടുത്തതായി സിപിഎം പിണറായി ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് ലൈവില്‍ തന്നെ വ്യക്തമായിരുന്നു. 144 പ്രകാരം പൊതു സ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒരുമിച്ചു കൂടരുത് എന്ന് സര്‍ക്കാര്‍ തന്നെ പറയുന്നതിനിടയിലാണ് നിയമ ലംഘനം നടന്നിരിക്കുന്നത്.
Post Your Comments