Latest NewsNewsInternational

ഹാജരായില്ലെങ്കില്‍ കുറ്റവാളിയായി പ്രഖ്യാപിക്കും; നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം

ണ്ടനിലേക്ക് പോയ നവാസ് ഷെരീഫ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് സ്വീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പാക് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.

ഇസ്ലാമാബാദ്: അഴിമതി കേസുകളില്‍ പ്രതിയായ മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതിയുടെ അന്ത്യശാസനം. നവംബര്‍ 24നകം ഹാജരായില്ലെങ്കിൽ കുറ്റവാളിയായി പ്രഖ്യാപിക്കുമെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. കുറ്റവാളിയായി പ്രഖ്യാപിക്കാതിരിക്കണമെങ്കില്‍ നവംബര്‍ 24നകം ഹാജരാകണന്ന് കോടതി വ്യക്തമാക്കി. കുറ്റവാളിയായി പ്രഖ്യാപിച്ചാല്‍ നവാസ് ഷെരീഫിന്റെ സ്വത്തും പാസ്പോര്‍ട്ടും കണ്ടുകെട്ടും.

ലണ്ടനിലേക്ക് പോയ നവാസ് ഷെരീഫ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് സ്വീകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് പാക് കോടതി കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്. എട്ടാഴ്ചത്തെ ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോകാനാണ് പാക് സര്‍ക്കാരും കോടതിയും അദ്ദേഹത്തിന് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 2019 നവംബര്‍ മുതല്‍ അദ്ദേഹം ലണ്ടനില്‍ തന്നെ തുടരുകയാണ്.

Read Also: അടുത്ത ലക്ഷ്യം പാക്ക് അധിനിവേശ കശ്മീർ എന്ന് അമിത് ഷാ പറഞ്ഞതിന്റെ കാരണം? പി ഓ കെയിൽ എന്തു നടപടിക്കും സൈന്യം തയാറാണെന്ന് പുതുതായി ചുമതലയേറ്റ കരസേനാ മേധാവി

അതേസമയം സെപ്റ്റംബര്‍ 15ലെ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് വാറണ്ട് കൈമാറാന്‍ ലണ്ടനിലെ വസതിയിലെത്തിയെങ്കിലും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ലെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ കോടതിയെ അറിയിച്ചിരുന്നു. നവാസ് ഷെരീഫിനെ തിരിച്ചെത്തിക്കാനായി രണ്ട് പത്രങ്ങളില്‍ പരസ്യം നല്‍കാനും അവയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഒക്ടോബര്‍ ഏഴിന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button