COVID 19Latest NewsUAENewsGulf

യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം തുടർച്ചയായ നാലാം ദിനവും ആയിരം കടന്നു : നാല് മരണം

അബുദാബി : യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചരുടെ എണ്ണം തുടർച്ചയായ നാലാം ദിനവും ആയിരം കടന്നു. വെള്ളിയാഴ്ച 1075 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,04,004 ടെസ്റ്റുകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നാല് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,004ഉം മരണസംഖ്യ 442ഉം ആയെന്നു യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
1424 പേര്‍ സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 94,903 ആയി ഉയർന്നു. നിലവില്‍ 8659 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്. അതേസമയം 10 ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍, ജനസംഖ്യയേക്കാള്‍ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ നടത്തിയ രാജ്യമെന്ന നേട്ടവും യുഎഇ സ്വന്തമാക്കി

Also read : കോവിഡ്ഭേദമായി; ജൈന രീതി പിന്തുടർന്ന് സ്വയം മരണം വരിച്ച് 64-കാരി

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇന്ത്യയിൽ 73,272പേർക്ക് കൂടി  രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 926 പേ​ര്‍ മ​രി​ച്ചു. ഇതോടെ  കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 69,79,424 ഉം, മരണസംഖ്യ 1,07,185ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തരുടെ എണ്ണം 59,88,823 ആയി ഉയർന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലായി 8,83,185 പേരാണ് ചികിത്സയിലുള്ളത്. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഡ​ല്‍​ഹി തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button