ഗൊരഖ്പൂര്‍ : ഉത്തര്‍പ്രദേശിലെ പ്രധാന നഗരങ്ങളിലൊന്നായ ഗൊരഖ്പൂരിനെ സ്മാര്‍ട്ട് സിറ്റിയാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി 177 വികസന പദ്ധതികള്‍ക്കാണ് യുപി മുഖ്യമന്ത്രി ഓണ്‍ലൈന്‍ ചടങ്ങിലൂടെ തുടക്കം പ്രഖ്യാപിച്ചത്. 122 കോടി രൂപയാണ് ഇതിനായി നീക്കി വച്ചിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങളും യോഗി ആദിത്യനാഥ് ജനങ്ങളുമായി പങ്കുവച്ചു.
മികച്ച റോഡുകള്‍, മറ്റ് അത്യാധുനിക സൗകര്യങ്ങള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കല, സംസ്‌കാരം, ആത്മീയത എന്നിവയുടെ കേന്ദ്രമായ ഗൊരഖ്പൂരില്‍ വികസനത്തിന്റെ എല്ലാ പ്രതീക്ഷകളും മികച്ച രീതിയില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന വേളയില്‍ വ്യക്തമാക്കി.
വികസനത്തിലൂടെ ഉണ്ടാകുന്ന പുതിയ ഗൊരഖ്പൂരില്‍ എല്ലാ തെരുവുകളിലും വികസനത്തിന്റെ പ്രകാശം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എയിംസ് പോലെയുള്ള അത്യാധുനിക മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ഇവിടെ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
പുതിയ പദ്ധതികളിലൂടെ പതിനായിരക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും. ബയോ ഫ്യുവല്‍ പ്ലാന്റ്, വാട്ടര്‍ സ്‌പോര്‍ട്ട് പാര്‍ക്ക്, ആയുഷ് യൂണിവേഴ്‌സിറ്റി, വെല്‍നസ് സെന്റര്‍, വെറ്ററിനറി കോളേജ്, പൊലീസ് ട്രെയിനിംഗ് കോളേജ്, വനിത പിഎസി ബറ്റാലിയന്‍ എന്നിവ പുതിയതായി ഗൊരഖ്പൂരില്‍ സ്ഥാപിക്കും.
Post Your Comments