![](/wp-content/uploads/2020/10/dr-97.jpg)
മണ്ണാര്‍ക്കാട്: ഒരു രാത്രി മുഴുവൻ കിണറ്റിലകപ്പെട്ട വയോധികന് രക്ഷകരായി എത്തിയത് ഫയർഫോഴ്‌സ്. സംഭവം നടന്നത് മണ്ണാര്‍ക്കാട്. സ്ഥലത്ത് നിര്‍മാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടത്തിലെ കിണറ്റില്‍ അകപ്പെട്ട മേലേ അരിയൂര്‍ സ്വദേശി പാണക്കാടന്‍ വീട്ടില്‍ ഹംസയാണ് (60) കഴിഞ്ഞ ദിവസം കിണറ്റില്‍ വീണത്. ഒരു രാത്രി മുഴുവന്‍ കിണറിനകത്ത് കഴിഞ്ഞു.
Read Also: അഴിമതിയില്‍ മനം മടുത്തു; നിയമസഭയ്ക്ക് മുന്നില്‍ അമ്മയെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി യുവാവ്
ഇന്നലെ (സെപ്തംബർ- 8) രാവിലെ കിണറ്റില്‍നിന്ന് ശബ്ദം കേട്ടവര്‍ പോലീസിനെ അറിയിച്ചതിനെ തുടർന്ന്. ഫയര്‍ഫോഴ്സ് എത്തി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന് ഓഫിസര്‍ പി.ടി. ഉമ്മര്‍, അസി. സ്റ്റേഷന് ഓഫിസര്‍ പി. നാസര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ പി. കൃഷ്ണദാസ്, കെ. രമേശ്, സി. സന്ദീപ്, സജു, ധനേഷ്‌കുമാര്‍, ശ്രീജേഷ് കുമാര്‍, ഡ്രൈവര്‍മാരായ ടി. ഉല്ലാസ്, കെ.എം. നസീര്‍, ഹോം ഗാര്‍ഡ് എന്‍. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Post Your Comments