ജയ്പൂര്‍ : കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി രാജ്യവര്‍ധന്‍ സിംഗ് രാഥോര്‍. ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍.എന്നിട്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേയ്ക്ക് രാഹുല്‍ ഗാന്ധി ടൂറ് പോകുകയാണെന്ന് അദ്ദേഹം പരിഹസിച്ചു.
‘നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രാജസ്ഥാന്‍ ഒന്നാം സ്ഥാനത്താണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ ടൂറിസത്തില്‍ ഏര്‍പ്പെടുന്ന രാഹുല്‍ ഗാന്ധി ആദ്യം രാജസ്ഥാനില്‍ ശ്രദ്ധ ചെലുത്തണം’. രാജ്യവര്‍ധന്‍ പറഞ്ഞു.
സ്ത്രീകള്‍, കുട്ടികള്‍, പുരോഹിതന്‍മാര്‍ അങ്ങനെ രാജസ്ഥാനില്‍ ഇന്ന് ആരും സുരക്ഷിതരല്ല. പഞ്ചനക്ഷത്ര ഹോട്ടലില്‍ മാസങ്ങളോളം താമസിക്കുന്ന ഒരു സര്‍ക്കാരിന് സ്വയം സംരക്ഷിക്കാന്‍ കഴിയും. എന്നാല്‍ പൊതുജനങ്ങളെ പരിരക്ഷിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ കാരണം രാജസ്ഥാന് ചീത്തപ്പേര് ഉണ്ടായെന്നും രാജ്യവര്‍ധന്‍ സിംഗ് രാഥോര്‍ വിമര്‍ശിച്ചു.
Post Your Comments