തിരുവനന്തപുരം : ടെറിട്ടോറിയല്‍ ആര്‍മി ദിനത്തില്‍ ആശംസകള്‍ പങ്ക് വച്ച് മലയാളത്തിന്റെ പ്രിയ താരം ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ . പ്രതിബദ്ധതയ്ക്കും, ധൈര്യത്തിനും അഭിവാദ്യമര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു . ഒപ്പം മോഹന്‍ലാല്‍ സൈനിക വേഷത്തില്‍ പരേഡില്‍ നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്ക് വച്ചു .
‘ ഇന്ന് ടെറിട്ടോറിയല്‍ ആര്‍മിയുടെ 71-ആം വാര്‍ഷികം , എന്റെ സഹ അംഗങ്ങളായ എല്ലാവരുടെയും നിസ്വാര്‍ത്ഥ പ്രതിബദ്ധതയ്ക്കും ധൈര്യത്തിനും അഭിവാദ്യം . കണ്ണൂരിലെ 122 ഐഎന്‍എഫ് ബിഎന്‍ (ടിഎ) മദ്രാസില്‍ ഒരാളായതില്‍ വളരെയധികം അഭിമാനിക്കുന്നു ‘ എന്നാണ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
Post Your Comments