കൊച്ചി : സംസ്ഥാനത്തെ സ്വർണവില വീണ്ടും വർദ്ധിച്ചു. പവന് 360 രൂപ വര്‍ധിച്ച് 37,560 രൂപയിലും, ഗ്രാമിന് 4965 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായ രണ്ടു ദിവസങ്ങളിൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നതിന് ശേഷം വീണ്ടും വർദ്ധിച്ചത്.
Also read : ഓഹരി വിപണി ഉയർന്നു തന്നെ : ഇന്നത്തെ വ്യാപാരവും നേട്ടത്തിൽ
ആഗോള വിപണിയിലും വില ഉയർന്നു സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,898.31 ഡോളറിലാണ് വ്യാപാരം. ദേശീയ വിപണിയിലും വില വർദ്ധിച്ചു . എംസിഎക്സില്‍ ഡിസംബര്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 50,584 രൂപയായി ഉയർന്നു. ഒരു പവൻ സ്വര്‍ണത്തിന് 37,200 രൂപയിലും വില. ഗ്രാമിന് 4,650 രൂപയിലുമായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ സംസ്ഥാനത്തെ വ്യാപാരം.
Post Your Comments