ന്യൂ ഡല്‍ഹി: രാജ്യത്തിൻറെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകാൻ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആന്റി റേഡിയേഷന്‍ മിസൈലായ രുദ്രം-1 ഇന്ത്യന്‍ വ്യോമസേന വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ ബലാസോറിലെ ഐ.ടി.ആറില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്.
Read Also : കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവർത്തകരെ പീഡിപ്പിക്കാൻ ശ്രമം
രാജ്യത്തിന്‍റെ പ്രതിരോധ മേഖലയ്ക്ക് ഒരു മുതല്‍ക്കൂട്ടാണ് രുദ്രം-1. ശത്രു രാജ്യങ്ങളുടെ നിരീക്ഷണ കേന്ദ്രങ്ങളും, റഡാറുകള്‍ കണ്ടെത്തി ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിച്ച് തകര്‍ക്കാന്‍ കരുത്തുണ്ട് രുദ്രം-1ന്.
രാജ്യത്തെ ആദ്യ ന്യൂ ജനറേഷന്‍ ആന്റി റേഡിയേഷന്‍ മിസൈലാണിത്. മിസൈല്‍ വിക്ഷേപിച്ചതിന് ശേഷം ശത്രുക്കള്‍ അവരുടെ റഡാര്‍ പ്രവര്‍ത്തന രഹിതമാക്കിയാലും ലക്ഷ്യത്തിലെത്തി അതിനെ ചാരമാക്കാനും മിസൈലിന് കഴിയും.
15,000 മീറ്റര്‍ മുകളില്‍ നിന്നോ 500 മീറ്റര്‍ മുകളില്‍ നിന്നോ 250 കിലോമീറ്റര്‍ റേഞ്ചില്‍ സുഖോയി വിമാനങ്ങള്‍ക്ക് രുദ്രം 1 തൊടുക്കാന്‍ സാധിക്കും. സുഖോയ് 30 എംകെഐയില്‍ ഘടിപ്പിച്ചാണ് രുദ്രം 1 ന്‍റെ പരീക്ഷണം നടത്തിയത്.
Post Your Comments