സുന്ദരമായ പാദങ്ങൾ കൂടി കൂടിച്ചേരുമ്പോഴാണ് സൗന്ദര്യം പൂർണമാകുന്നത്. എന്നാൽ ആവശ്യത്തിനു ശ്രദ്ധ ലഭിക്കാത്തതു കൊണ്ട് സുന്ദരമായ കാൽപാദങ്ങൾ പലരുടെയും സ്വപ്നം മാത്രമായി തുടരുകയാണ് ചെയ്യുക. വരൾച്ചയും വിണ്ടു കീറലും നഖത്തിന്റെ പൊട്ടലുമൊക്കെ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പാദങ്ങളെ അനാകർഷമാക്കും. കുറച്ച് ശ്രദ്ധിച്ചാൽ സുന്ദരമായ പാദങ്ങൾ സ്വന്തമാക്കാം. അതിനായി ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ
പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് ശുചിത്വമാണ്. ഇളം ചൂടുവെള്ളത്തിൽ ഷാംപൂ ചേർത്ത് അതിൽ മൂന്നു നാലു തുള്ളി നാരങ്ങാ നീര് ചേർത്തിളക്കി, പത്ത് മിനിറ്റ് നേരം പാദങ്ങൾ മുക്കി വയ്ക്കുക. നല്ല ഉന്മേഷം കിട്ടും. അതിനു ശേഷം പഴയ ടൂത്ത് ബ്രഷ് കൊണ്ട് നഖത്തിനിടയിലെ ചെളി കളഞ്ഞ് വൃത്തിയാക്കുക. എന്നും രാത്രി കിടക്കുന്നതിനു മുമ്പ് ഇത് ചെയ്തിരിക്കണം. വരണ്ടുണങ്ങി നിറം മങ്ങിയ നഖങ്ങളിൽ ഇളം ചൂടുള്ള വെളിച്ചെണ്ണ പുരട്ടുക.
ഒരു സ്പൂൺ കസ്തൂരി മഞ്ഞൾ, രണ്ടു സ്പൂൺ ചെറുപയർ പൊടി, അരക്കപ്പ് തൈര് എന്നിവ ചേർത്ത് കുഴമ്പാക്കി ഒരു മണിക്കൂർ നേരം കാലിൽ പുരട്ടി വച്ചതിനു ശേഷം കഴുകിക്കളയുക. ഇങ്ങനെ തുടർച്ചയായി ചെയ്താൽ കാലിന്റെ സൗന്ദര്യം വർധിക്കും. കാൽ വെള്ളയിൽ അൽപം വെളിച്ചെണ്ണ പുരട്ടിയിട്ട് കിടന്നാൽ നല്ല ഉറക്കം കിട്ടും.
ചെരുപ്പുകൾ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. കാൽപാദത്തേക്കാൾ വലുതോ ചെറുതോ ആയ ചെരുപ്പുകൾ ഉപയോഗിക്കരുത്. ഹൈഹീൽഡ് ചെരുപ്പുകൾ ധരിക്കുന്നവർ രാത്രി കിടക്കുന്നതിനു മുമ്പ് ഇളം ചൂടുള്ള ഉപ്പുവെള്ളത്തിൽ അൽപനേരം കാൽ മുക്കു വയ്ക്കണം. ഒരു പിടി ചുവന്നുള്ളി, ഏതാനും അല്ലി വെളുത്തുള്ളി എന്നിവ ചതച്ചെടുത്ത് കിട്ടുന്ന നീരിൽ ഒരു സ്പൂൺ ആവണക്കെണ്ണ ചൂടാക്കി ചേർത്ത ശേഷം പാദത്തിൽ പുരട്ടുക.
Post Your Comments