KeralaLatest NewsNews

സ്വർണ കടത്ത് കേസ്; ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. കേസിലെ പ്രധാന പ്രതികൾക്ക് ജാമ്യം ലഭിച്ചതിന് ശേഷമാണ് കസ്റ്റംസ് എം ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നതെന്നും ശ്രദ്ദേയമാണ്. ശിവശങ്കർ ഇപ്പോഴും സംശയനിഴലിൽ തുടരുന്നുവെന്നാണ് കസ്റ്റംസ് നിലപാട്.

Read also: എ പി അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽ പെട്ട സംഭവം: ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു

സ്വർണക്കടത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പ്രാഥമിക കുറ്റപത്രത്തിൽ പ്രതിയല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. സ്വപ്ന സുരേഷും ശിവശങ്കറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കണ്ടെത്തലും നിർണായകമാണ്.

സ്വപ്നയുടെ കള്ളപ്പണം ഒളിപ്പിച്ച ലോക്കറിന്റെ കൂട്ടുടമയായ തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും ശിവശങ്കറും തമ്മിൽ നടത്തിയ ദുരൂഹ വാട്സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളും കസ്റ്റംസ് ആരായും. സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നതു സംബന്ധിച്ച നിർദേശങ്ങളാണു ശിവശങ്കർ നൽകിയത്.

സ്വപ്നയ്ക്കു പുറമേ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്നു സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാൻ വേണുഗോപാൽ ആവശ്യപ്പെടുന്നതും ശിവശങ്കർ ‘ഒകെ’യെന്നു പ്രതികരിച്ചതും ഇഡി കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.

വാട്സാപ് സന്ദേശങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോടു ശിവശങ്കർ വ്യക്തമായി പ്രതികരിച്ചില്ലെന്നും ഇഡി കുറ്റപത്രത്തിൽ പറയുന്നു. എം.ശിവശങ്കറും വേണുഗോപാൽ അയ്യരും തമ്മിൽ പലപ്പോഴായി നടത്തിയ വാട്സാപ് ചാറ്റുകൾ – കുറ്റപത്രത്തിന് അനുബന്ധമായി ഇഡി നൽകിയത്. ചോദ്യം ചെയ്യലിൽ ഇവവിശദീകരിക്കാൻ എം.ശിവശങ്കർ തയാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button