![sanoop](/wp-content/uploads/2020/10/sanoop-1.jpg)
തൃശൂർ: സിപിഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ വധിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ചിറ്റിലങ്ങാട് സ്വദേശികളായ ശ്രീരാഗ്, അഭയ്ജിത്ത് (19), സതീഷ് (32) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കേസിൽ ഇതുവരെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
Also read : ഗുരുദേവനെ കുരിശില്‍ തറച്ചവരിനിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനില്ല: വിമർശനവുമായി കെ.സുരേന്ദ്രന്
ഒന്നാം പ്രതി ചിറ്റിലങ്ങാട് തറയിൽ വീട്ടിൽ നന്ദനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ക്ഷപെടാൻ ഉപയോഗിച്ച കാറും നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും. എരുമപ്പെട്ടിക്ക് സമീപം ചിറ്റിലങ്ങാട്ട് വച്ച് ഞായറാഴ്ച രാത്രിയാണ് സനൂപ് ഉൾപ്പടെ നാല് പേരെയാണ്സം ഘം ആക്രമിച്ചത്. മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്
Post Your Comments